[സംഗീതം] സംഗീതം മഴയായി പെയ്തിറങ്ങുന്ന പ്രഭാതങ്ങളിൽ സ്വരവൃദ്ധിയുടെ ഉണർവ് രാഗവും താളവും അലിഞ്ഞു ചേരുന്ന അപൂർവ്വ ജീവവായു ഷഡ്ജ്ജത്തിൽ തുടങ്ങി അവസാനിക്കുന്ന വിശാലതയുടെ ലോകത്ത് ചിട്ടപ്പെടുത്തിയ സ്വരസ്ഥാനങ്ങളെ ആവാഹിച്ചെടുക്കുന്ന മനസ്സ് ഇത് ഉപാസനയുടെ മന്ത്രാക്ഷരം എത്ര പകർന്നു കൊടുത്താലും വറ്റാത്ത അറിവിൻറെ നീരുറവ ഈ നിറപൗർണമിയുടെ സ്പർശനം ഏറ്റുവാങ്ങി പ്രശസ്തിയുടെ പടവുകൾ കയറിയ ശിഷ്യകളുടെ പ്രിയപ്പെട്ട [സംഗീതം] ഗുരുനാഥ പെയ്തിറങ്ങുന്ന രാഗധാരയുടെ നിറവിൽ സംഗീതത്തിന്റെ ഹരിശ്രീ ചൊല്ലി പഠിച്ചവർ സ്വന്തം ഹൃദയ താമ്പൂലത്തിൽ അർപ്പിക്കുന്ന ഗുരു [സംഗീതം] ദക്ഷിണയാണിത് ഇത് ശങ്കരാഭരണത്തിന്റെ ശുദ്ധിയാണ് ബിലഹരിയുടെ പ്രഭാവമാണ് ബിഹാഗിന്റെ തണുപ്പാണ് [സംഗീതം] [കരഘോഷം] ഒരു കാലഘട്ടത്തിന്റെ ആസ്വാദനത്തിന് മറക്കാനാകാത്ത ശബ്ദമാണിത് മലയാളിയുടെ ഗൃഹാദുരത്വം അണക്കുന്ന ഓർമ്മച്ചെപ്പുകളിൽ നിന്ന് ഉയരുന്ന ശബ്ദം ശ്രീ മലബാർ ഗോപാലൻ നായർ എന്ന അനുഗ്രഹീത കലാകാരൻറെ ശബ്ദം പ്രൊഫസർ കെ ഓമനക്കുട്ടി അമ്മ എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ എന്നീ അതുല്യ സംഗീത പ്രതിഭകൾക്ക് ജീവനോടൊപ്പം
സംഗീതവും പകർന്നു നൽകിയ അനുഗ്രഹീത പിതാവിൻറെ ശബ്ദം കലോപാസകനായ പിതാവ് സംഗീതജ്ഞയായ മാതാവ് സംഗീതസാന്ദ്രമായ കുടുംബാന്തരീക്ഷത്തിൽ പിറന്ന ആദ്യത്തെ കുഞ്ഞ് പത്താം വയസ്സിൽ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ച് ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി ശ്രീ [സംഗീതം] വരണവരപ്രദം ശ്രീ ഗണപതിം [സംഗീതം] ഭജേഹം എന്റെ എല്ലാമെല്ലാമാണ് സംഗീതം വർഷങ്ങൾക്കു മുൻപ് നിറഞ്ഞ മനസ്സോടെ മകളുടെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ച ആദ്യ ഗുരു കൂടിയായ പിതാവിൻറെ പ്രതീക്ഷകൾക്ക് മകൾ സമർപ്പിച്ചത് ശുദ്ധ സാധനയുടെ ഈ വിശുദ്ധിയാണ് [പൊട്ടിച്ചിരി] [സംഗീതം] തനാം തദരീനനാം [സംഗീതം] തദനനാ തന [സംഗീതം] ഓമനക്കുട്ടി എന്ന ഹരിപ്പാട്ടുകാരിയായ ഗ്രാമീണ ബാലികയുടെ സ്വരലയ സമ്പുഷ്ടമായ ജീവിതത്തിന്റെ ഏടുകൾ ഡോക്ടർ ഓമനക്കുട്ടി എന്ന സംഗീത വിശാരതയിലേക്കുള്ള വളർച്ചയിൽ ദേവഗുപ്തിയുടെ ശ്രുതി നീട്ടി മാവേലിക്കര ആർ പ്രഭാകര വർമ്മ ചെമ്മൻകുടി സാർ അതുപോലെ ജി എൻ ബാലസുബ്രഹ്മണ്യം ഇവരെല്ലാം എന്നെ പഠിപ്പിച്ചിട്ടുണ്ട് അതെന്റെ മഹാഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത് തിരുവനന്തപുരം
സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനപ്രവീണിയിൽ ഡിപ്ലോമ നേടിയ ഓമനക്കുട്ടി ഗവൺമെൻറ് വിമൻസ് കോളേജിലെ സംഗീത വിഭാഗം ബിരുദാനന്തര ബിരുദ കോഴ്സിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനികളിൽ ഒരാളായിരുന്നു 1966ൽ ഒരു സംഗീത അധ്യാപികയുടെ മേലങ്കി അണിഞ്ഞ് കലാലയ അങ്കണത്തിൽ രാഗവിസ്മയങ്ങളുടെ ഉണർത്തുപാട്ടായി [സംഗീതം] ഗുരുവിനെ സ്മരിപ്പുമോ ഓ ഗുരു സ്മരിപ്പുമോ ഓ ഗുരു സ്മരിപ്പുമോ മനസാ സദ്ഗുരു സ്മരിപ്പുമോ മനസാ സദ്ഗുരു സ്മരിപ്പു [കരഘോഷം] 1989ൽ കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും 1997ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു 50 വർഷത്തിലേറെ കാലത്തെ കലാസപര്യ നേടിക്കൊടുത്ത അംഗീകാരവും പുരസ്കാരങ്ങളും പ്രശസ്തിപത്രവും എല്ലാം ഹൃദയത്തെ തൊട്ടുനിൽക്കുന്ന പ്രചോദനങ്ങൾ ആവുകയാണ് ഇവിടെ [സംഗീതം] എനിക്കുണ്ടായിട്ടുള്ള മറ്റൊരു വലിയ മഹാഭാഗ്യം എൻറെ ശിഷ്യ സമ്പത്താണ് എത്രയോ വർഷങ്ങളായി എത്രയോ കുട്ടികളെ പഠിപ്പിക്കുവാൻ കഴിഞ്ഞു എന്നുള്ളത് അങ്ങേയറ്റത്തെ ഒരു മഹാഭാഗ്യം തന്നെ ആയിട്ടാണ് ഞാൻ കരുതുന്നത് കുനിയുന്നു ഞങ്ങൾ നിന്റെ വരദാനം പ്രവർത്തനനിരതമായ
ധ്യാനമാണ് സംഗീതം ലഹരി എന്ന് ഈ ഗുരുനാഥ തെളിയിക്കുമ്പോൾ ഈ യാത്രയിലൂടെ നീളം ശ്രുതിയായി നിറഞ്ഞത് ശ്രീ ഗോപിനാഥൻ നായരാണ് വാഗേശ്വരിയുടെ കൃപാകടാക്ഷങ്ങൾ ഏകമകളായ ലക്ഷ്മിയുടെ വിരൽത്തുമ്പിൽ നാദമായി ഉയരുമ്പോൾ ഓമനക്കുട്ടി എന്ന മകൾ സ്വന്തം പിതാവിന് നൽകിയത് ഓമനക്കുട്ടി എന്ന അമ്മയ്ക്ക് മകളിൽ നിന്ന് തിരിച്ചു ലഭിക്കുന്നു ചില സന്ദർഭങ്ങളിൽ ചില രാഗങ്ങൾ എന്നെ വളരെയേറെ സ്വാധീനിക്കാറുണ്ട് അത് ഒരേ രാഗം തന്നെ പാടുമ്പോഴും എപ്പോഴും അത് സ്വാധീനിച്ചിരിക്കണം എന്നില്ല ചില സന്ദർഭങ്ങളിൽ അത് പാടുന്ന ആളിന്റെയും മൂഡും അതുപോലെതന്നെ പ്രേക്ഷകരുടെ ആ ഒരു ആസ്വദിക്കുന്ന രീതിയും ഒക്കെ കൂടെ എന്തൊക്കെയോ സ്വാധീനങ്ങൾ ചെലുത്തി ചില രാഗങ്ങൾ ചില അവസരങ്ങളിൽ വളരെയേറെ എന്നെ സ്വാധീനിക്കാറുണ്ട് സാധാരണ രാഗങ്ങൾ ആയിട്ടുള്ള മോഹനം കരാര കല്യാണി കാംഭോജി ശങ്കരാഭരണം ഈ രാഗങ്ങളൊക്കെ എനിക്ക് പ്രിയമേറിയ [സംഗീതം] രാഗങ്ങളാണ് പാഹിമാം [സംഗീതം] അനിഷം ഗോപാലക കർണാടക സംഗീതത്തിൽ കാണപ്പെടുന്ന ഗാന രൂപങ്ങളിൽ എനിക്ക് ഏറ്റവും
ഇഷ്ടപ്പെട്ടത് കൃതികൾ തന്നെയാണ് കാരണം കൃതികളിലാണ് ഏറ്റവും രാഗഭാവം കാണപ്പെടുന്നത് അതുകൊണ്ടുതന്നെ പ്രത്യേകിച്ചും ട്രിനിറ്റികളായ അതായത് ത്യാഗരാജസ്വാമികൾ മുത്തുസ്വാമി ദീക്ഷിതർ ശ്യാമശാസ്ത്രികൾ തുടങ്ങിയവരുടെ കൃതികളും ഒപ്പം മഹാരാജ സ്വാതിരുന്നാളിന്റെ കൃതികളും ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു ചെളിയെ കുഞ്ചൻ നമോതും [സംഗീതം] ഹമിലെ ശ്യാമഹരി ചലിയേ കുഞ്ചനമോതും ഹമിലെ ശ്യാമഹരി ചലിയേ കുഞ്ചനമോ [സംഗീതം] ഓ ആ