വൈദ്യുത സ്രോതസ്സിൽ നിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി കടന്നു പോകുന്നതിനുള്ള ക്രമീകരണമാണ് വൈദ്യുത സർക്യൂട്ട് ഒരു സർക്യൂട്ടിൽ ചുരുങ്ങിയത് വൈദ്യുത സ്രോതസ്സ് ചാലക കമ്പി ഒരു വൈദ്യുത ഉപകരണം എന്നിവ ഉണ്ടായിരിക്കും ഒരു സർക്യൂട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അത് അടങ്ങും സർക്യൂട്ട് ആണ് സർക്യൂട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അത് തുറന്ന സർക്യൂട്ട് ആണ് അടഞ്ഞ സർക്യൂട്ടിൽ മാത്രമേ ഉപകരണങ്ങൾ പ്രവർത്തിക്കൂ ഇവിടെ ഒന്നാമത്തെ ചിത്രത്തിലെ സർക്യൂട്ട് പൂർത്തിയായിട്ടില്ല അത് ഒരു തുറന്ന സർക്യൂട്ട് ആണ് അതിനാൽ ബൾബ് പ്രകാശിക്കുന്നില്ല രണ്ടാമത്തേത് ഒരു അടഞ്ഞ സർക്യൂട്ട് ആണ് അതിനാലാണ് ബൾബ് പ്രകാശിക്കുന്നത് ഇവിടെയും സർക്യൂട്ട് പൂർത്തിയായിട്ടില്ല ചാലക കമ്പിയെ വൈദ്യുത സ്രോതസ്സിലേക്ക് ഘടിപ്പിച്ച് സർക്യൂട്ട് പൂർത്തിയാക്കി നോക്കാം ഇപ്പോൾ ബൾബ് പ്രകാശിക്കുന്നതായി കാണാം ഇവിടെ സർക്യൂട്ട് പൂർത്തിയായിട്ടുണ്ട് അതിനാൽ ബൾബ് പ്രകാശിക്കുന്നു