നിത്യജീവിതത്തിൽ ശതമാനം ഉപയോഗിക്കുന്ന ചില സന്ദർഭങ്ങൾ നാം കണ്ടു ഇനി ശതമാനം ഉൾപ്പെടുന്ന ഒരു ചോദ്യം നോക്കാം രണ്ടുപേർ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ 1250 പേർ വോട്ട് ചെയ്തു ജയിച്ച സ്ഥാനാർത്ഥിക്ക് 60 ശതമാനം വോട്ടുകൾ കിട്ടി ജയിച്ച ആൾക്ക് കിട്ടിയ വോട്ടുകൾ എത്ര എത്ര വോട്ടുകളുടെ വ്യത്യാസത്തിനാണ് ജയിച്ചത് ജയിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയത് 60 ശതമാനം വോട്ടുകളാണ് അതായത് ആകെ വോട്ടുകളുടെ 60/100 ഭാഗമാണ് ജയിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ വോട്ടുകൾ 1250 ആയതിനാൽ അയാൾക്ക് കിട്ടിയ വോട്ടുകൾ 1250 ഗുണിക്കണം 60/100 ആണ് അംശത്തെയും ഛേദത്തെയും പത്തുകൾ കൊണ്ട് ഹരിക്കാം വീണ്ടും പത്തുകൾ കൊണ്ട് ഹരിക്കാം 125 ഗുണിക്കണം ആറ് 750 എന്ന് കിട്ടും അതായത് ജയിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകൾ 750 ആണ് ഇനി എത്ര വോട്ടുകളുടെ വ്യത്യാസത്തിനാണ് ജയിച്ചത് എന്ന് നോക്കാം ജയിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് 60% വോട്ടുകളാണ് അപ്പോൾ തോറ്റ സ്ഥാനാർത്ഥിക്ക് ലഭിച്ചത് എത്ര
ശതമാനം വോട്ടുകൾ ആയിരിക്കും 40% അല്ലേ ഇവ തമ്മിലുള്ള വ്യത്യാസം 20% ആണല്ലോ അതിനാൽ ഇവർക്ക് കിട്ടിയ വോട്ടുകൾ തമ്മിലുള്ള വ്യത്യാസം ആകെ വോട്ടുകളുടെ 20% അഥവാ 20/100 ഭാഗമായിരിക്കും ആകെ വോട്ടുകൾ 1250 ആയതിനാൽ വോട്ടുകൾ തമ്മിലുള്ള വ്യത്യാസം 1250 ഗുണിക്കണം 20/100 ആണ് അംശത്തെയും ഛേദത്തെയും 10 കൊണ്ട് ഹരിക്കാം വീണ്ടും 10 കൊണ്ട് ഹരിക്കാം 125 ഗുണിക്കണം രണ്ട് അഥവാ 250 എന്ന് കിട്ടും അതായത് ഇവർക്ക് ലഭിച്ച വോട്ടുകൾ തമ്മിലുള്ള വ്യത്യാസം 250 ആണ്