ഇനി ഈ ചിത്രം വരച്ചത് എങ്ങനെയാണെന്ന് നോക്കാം ആകെ ചെലവിന്റെ 35 ശതമാനമാണ് ഭക്ഷണത്തിനായി ചെലവാക്കിയത് 35 ശതമാനം എന്നാൽ 35/100 ആണ് ഏഴ് അഞ്ചുകൾ ചേർന്നതാണ് 35 20 അഞ്ചുകൾ ചേർന്നതാണ് 100 അപ്പോൾ ഇതിനെ 7/20 എന്ന് എഴുതാം അതായത് വൃത്തത്തിന്റെ 7/20 ഭാഗമാണ് ഭക്ഷണത്തിനായി കാണിക്കേണ്ടത് വൃത്തത്തിന്റെ 7/20 ഭാഗം കിട്ടാൻ എന്താണ് ചെയ്യേണ്ടത് വൃത്തത്തിലെ ആകെ കോണളവായ 360 ന്റെ 7/20 ഭാഗം കാണണം പൂജ്യങ്ങൾ ചുരുക്കാം 18 രണ്ടുകൾ ചേർന്നതാണ് 36 18 ഗുണിക്കണം ഏഴ് 126 കിട്ടും അതായത് വൃത്തത്തിൽ ഭക്ഷണത്തിന് ചിലവായ തുക കാണിക്കാൻ കേന്ദ്രത്തിൽ 126 ഡിഗ്രി കോൺ വരയ്ക്കണം ഇതുപോലെ ഓരോ ചെലവും അടയാളപ്പെടുത്താനുള്ള കോൺ കണക്കാക്കാം ആരോഗ്യത്തിന് 25% ആണ് ചെലവാക്കുന്നത് വൃത്തത്തിൽ ഈ ഭാഗം അടയാളപ്പെടുത്തുന്നതിനുള്ള കോണളവ് കാണാനായി ആകെ കോണളവായ 360 ന്റെ 25% അഥവാ 360 * 25/100 കാണാം നാല് 25
കൾ ചേർന്നതാണ് 100 360 നെ നാല് കൊണ്ട് ഹരിച്ചാൽ 90 കിട്ടും അതായത് വൃത്തത്തിൽ ഈ ഭാഗം അടയാളപ്പെടുത്തുന്നതിന് 90 ഡിഗ്രി കോൺ വരയ്ക്കണം വിദ്യാഭ്യാസത്തിന് 20% ആണ് ചെലവാക്കുന്നത് അതിനുള്ള കോണളവ് കാണാനായി 360 ന്റെ 20 ശതമാനം കാണാം പൂജ്യങ്ങൾ ചുരുക്കാം 36*2 72 കിട്ടും ഇതുപോലെ മറ്റു ചെലവുകൾക്കായി 15% ചെലവാക്കുന്നു 360 ന്റെ 15% കാണാം പൂജ്യങ്ങൾ ചുരുക്കാം മൂന്ന് അഞ്ചുകൾ ചേർന്നതാണ് 15 രണ്ട് അഞ്ചുകൾ ചേർന്നതാണ് 10 36 നെ രണ്ടു കൊണ്ട് ഹരിച്ചാൽ 18 കിട്ടും 18 ഗുണിക്കണം മൂന്ന് 54 ആണ് അതായത് വൃത്തത്തിൽ ഈ ഭാഗം അടയാളപ്പെടുത്താൻ 54 ഡിഗ്രി കോൺ വരയ്ക്കണം സമ്പാദ്യത്തിനായി 5% ചെലവാക്കുന്നു 360 ന്റെ 5% അഥവാ 360 ഗുണിക്കണം 5/100 ചുരുക്കിയാൽ 18 എന്ന് കിട്ടും ഓരോ ഭാഗവും വൃത്തത്തിൽ അടയാളപ്പെടുത്താനുള്ള കോണളവ് കണക്കാക്കി ഇനി നമുക്ക് ചിത്രം വരച്ചു
നോക്കാം ആദ്യം ഇഷ്ടമുള്ള ആരത്തിൽ ഒരു വൃത്തം വരയ്ക്കാം അതിൽ ഒരു ആരം വരയ്ക്കാം ഭക്ഷണത്തിനായി വരയ്ക്കേണ്ടത് കേന്ദ്രത്തിൽ 126 ഡിഗ്രി കോൺ അളവുള്ള ഭാഗമാണ് അതിനായി കേന്ദ്രത്തിൽ 126 ഡിഗ്രി കോൺ വരയ്ക്കുക ഈ ഭാഗമാണ് ഭക്ഷണത്തിനായി ചെലവാക്കുന്ന തുകയെ കാണിക്കുന്നത് ഇനി ആരോഗ്യത്തിനായി ചിലവാക്കുന്ന തുക കാണിക്കാൻ 90 ഡിഗ്രി കോണാണ് കേന്ദ്രത്തിൽ വരയ്ക്കേണ്ടത് ഈ ആരത്തെ അടിസ്ഥാനമാക്കി 90 ഡിഗ്രി കോൺ വരയ്ക്കാം ഈ ഭാഗമാണ് ആരോഗ്യത്തിന് ചിലവായ തുക കാണിക്കുന്ന ഭാഗം വിദ്യാഭ്യാസത്തിന് ചിലവായ തുകയെ കാണിക്കുന്ന കോണളവ് 72 ഡിഗ്രി ആണ് ഈ ആരത്തെ അടിസ്ഥാനമാക്കി 72 ഡിഗ്രി കോൺ വരയ്ക്കാം ഇതാണ് വിദ്യാഭ്യാസത്തിന് ചിലവായ തുകയെ കാണിക്കുന്ന ഭാഗം മറ്റു ചെലവുകൾക്കായി ചെലവായ തുക കാണിക്കുന്ന ഭാഗത്തിന്റെ കോണളവ് 54 ഡിഗ്രി ആണ് ഈ ആരത്തെ അടിസ്ഥാനമാക്കി 54 ഡിഗ്രി കോൺ വരയ്ക്കാം ഇതാണ് മറ്റു ചെലവുകൾക്കായി ചെലവായ തുകയെ കാണിക്കുന്ന ഭാഗം
സമ്പാദ്യത്തിന് ചെലവായ തുകയെ കാണിക്കുന്ന ഭാഗത്തിന്റെ കോണളവ് 18 ഡിഗ്രി ആണ് 18 ഡിഗ്രി കോൺ വരയ്ക്കാം ഈ ഭാഗമാണ് സമ്പാദ്യത്തിന് ചെലവായ തുകയെ കാണിക്കുന്ന ഭാഗം ഇതുപോലെ ചെലവുകൾക്ക് അനുസരിച്ച് വൃത്തത്തെ കൊണ്ട് ഒരു പൈ ഡയഗ്രാം വരക്കാം