ഒരു ത്രികോണം വരയ്ക്കാം ഇനി ഇതിൻറെ ഓരോ മൂലയും കേന്ദ്രമായി ഒരേ ആരമുള്ള ചാപങ്ങൾ ഇതുപോലെ വരയ്ക്കാം ഈ കാണുന്ന വൃത്തഭാഗങ്ങൾ മുറിച്ചെടുത്ത് ചേർത്ത് വെക്കാം ഈ വൃത്താംശത്തിന്റെ പ്രത്യേകത എന്താണ് ഇതൊരു അർദ്ധവൃത്തമാണ് അല്ലേ മുറിച്ചെടുത്ത വൃത്താംശങ്ങളുടെ ആരം ഒരു cm ആയാൽ ഈ വൃത്താംശത്തിന്റെ പരപ്പളവ് എത്രയായിരിക്കും ആരം ഒരു cm ആയാൽ വൃത്തത്തിന്റെ പരപ്പളവ് π ഗുണിക്കണം ഒന്ന് സ്ക്വയർ അഥവാ π ചതുരശ്ര സെന്റീമീറ്റർ ആണ് അപ്പോൾ ആരം ഒരു സെന്റീമീറ്റർ ആയ അർദ്ധവൃത്തത്തിന്റെ പരപ്പളവ് 1/2π ചതുരസ്ര cm ആയിരിക്കും ത്രികോണത്തിന് പകരം ഒരു ചതുർഭുജം ആയാലും ഓരോ മൂലയും കേന്ദ്രമായി ഒരേ ആരമുള്ള ചാപങ്ങൾ വരച്ച് വൃത്തഭാഗങ്ങൾ ചേർത്തുവെച്ചാൽ ഒരു വൃത്തം മുഴുവനായി കിട്ടും മുറിച്ചെടുത്ത വൃത്താംശങ്ങളുടെ ആരം 1 cm ആയാൽ വൃത്തത്തിന്റെ ചുറ്റളവ് പൈ ചതുരസ്ര cm ആയിരിക്കും