അശ്രദ്ധമായി വൈദ്യുതി കൈകാര്യം ചെയ്താൽ ഷോക്ക് ഏൽക്കാനുള്ള സാധ്യതയുണ്ട് ഷോക്കേറ്റ ആളുടെ ജീവൻ രക്ഷിക്കാൻ ചില മുൻകരുതലുകളിലൂടെ സാധിക്കും ഷോക്കേറ്റ ആളെ രക്ഷിക്കാൻ നാം ഉടനടി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് വൈദ്യുതബന്ധം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത് ഇതിനായി സ്വിച്ച് ഓഫ് ചെയ്യുകയോ ഫ്യൂസ് ഊരി മാറ്റുകയോ ചെയ്യാം ഇത് സാധ്യമല്ലാത്ത സന്ദർഭങ്ങളിൽ ഉണങ്ങിയ മരക്കമ്പോ ചാലകമല്ലാത്ത മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് ഷോക്കേറ്റ ആളെ സർക്യൂട്ടിൽ നിന്ന് തള്ളി മാറ്റണം ഹൃദയമിടിപ്പ് നിലച്ചിട്ടുണ്ടെങ്കിൽ ചെസ്റ്റ് കംപ്രഷൻ നൽകുക ചെസ്റ്റ് കംപ്രഷൻ നൽകുന്നത് എങ്ങനെ എന്ന് നോക്കാം ഷോക്കേറ്റ ആളെ ഉറപ്പുള്ള നിരപ്പായ പ്രതലത്തിൽ നിവർത്തി കിടത്തുക കൈകൾ മേൽക്കുമേൽ വെച്ച് കേറ്റ ആളുടെ നെഞ്ചിൽ തുടർച്ചയായി അമർത്തുക ഹൃദയം പ്രവർത്തിക്കുന്നതുവരെ ഇത് ചെയ്യണം സ്വയം ശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ കൃത്രിമ ശ്വാസം നൽകുക ശരീരം തിരുമ്മി ചൂടാക്കണം ഷോക്ക് ഗുരുതരമാണെങ്കിൽ ഷോക്കേറ്റ വ്യക്തിയെ ഉടനെ ആശുപത്രിയിൽ എത്തിക്കണം