ഒന്നാം കൃതി ബഹുപദങ്ങളുടെ ചിത്രരൂപങ്ങൾ പരിചയപ്പെട്ടല്ലോ ഇനി നമുക്ക് രണ്ടാം കൃതി ബഹുപദങ്ങളുടെ ചിത്രരൂപങ്ങൾ പരിചയപ്പെടാം ഏറ്റവും ലളിതമായ രണ്ടാം കൃതി ബഹുപദം ഏതാണ് പി ഓഫ് എക്സ് സമം എക്സ് സ്ക്വയർ അല്ലേ ഇതിൻറെ ചിത്രരൂപം വരയ്ക്കാൻ എക്സിന് വിവിധ വിലകൾ നൽകി ഒരു പട്ടിക തയ്യാറാക്കാം എക്സ് നെഗറ്റീവ് മൂന്ന് ആകുമ്പോൾ പി ഓഫ് എക്സ് എന്നത് നെഗറ്റീവ് മൂന്ന് സ്ക്വയർ അഥവാ ഒൻപതാണ് ഇതുപോലെ എക്സ് നെഗറ്റീവ് രണ്ട് ആകുമ്പോൾ പി ഓഫ് എക്സ് നാലും എക്സ് നെഗറ്റീവ് ഒന്നാകുമ്പോൾ പി ഓഫ് എക്സ് ഒന്നും എക്സ് പൂജ്യം ആകുമ്പോൾ പി ഓഫ് എക്സ് പൂജ്യവും എക്സ് ഒന്നാകുമ്പോൾ പി ഓഫ് എക്സ് ഒന്നും എക്സ് രണ്ടാകുമ്പോൾ പി ഓഫ് എക്സ് നാലും എക്സ് മൂന്നാകുമ്പോൾ പി ഓഫ് എക്സ് ഒൻപതും ആണ് ഇനി ലംബമായി രണ്ടു വരകൾ വരച്ച് ഒരേ അകലത്തിൽ സംഖ്യകൾ അടയാളപ്പെടുത്താം തുടർന്ന്
വിലങ്ങിനെയുള്ള വരയിലെ നെഗറ്റീവ് മൂന്നിൽ നിന്ന് ഒൻപത് യൂണിറ്റ് ഉയരത്തിൽ വരയ്ക്കുന്ന ലംബത്തിന്റെ മുകളറ്റം അടയാളപ്പെടുത്താം ഇതുപോലെ വിലങ്ങിനയുള്ള വരയിലെ നെഗറ്റീവ് രണ്ട് നെഗറ്റീവ് ഒന്ന് പൂജ്യം ഒന്ന് രണ്ട് മൂന്ന് എന്നീ ബിന്ദുക്കളിൽ നിന്നും ക്രമത്തിൽ നാല് ഒന്ന് ഒന്ന് പൂജ്യം ഒന്ന് നാല് ഒൻപത് എന്നീ ഉയരത്തിൽ വരയ്ക്കുന്ന ലംബങ്ങളുടെ മുകളറ്റങ്ങളും അടയാളപ്പെടുത്താം ഇവയെല്ലാം ഒരു വക്രരേഖ ഉപയോഗിച്ച് യോജിപ്പിക്കാം കിട്ടുന്ന രൂപം നോക്കൂ ഇനി വ്യത്യസ്ത രണ്ടാം കൃതി ബഹുപദങ്ങളുടെ ചിത്രരൂപങ്ങൾ പരിശോധിച്ചു നോക്കാം ഇത് പി ഓഫ് എക്സ് = 1/2x സ്ക്വയർ -3x+1 എന്ന ബഹുപദത്തിന്റെ ചിത്രരൂപമാണ് ഇത് പി ഓഫ് എക്സ് = -2x സ്ക്വയർ പ്ലസ് 3x+1 എന്ന ബഹുപദത്തിന്റെ ചിത്രരൂപമാണ് ഇതുപോലെ കൂടുതൽ രണ്ടാം കൃതി ബഹുപദങ്ങളുടെ ചിത്രരൂപം വരച്ചു നോക്കൂ അവയെല്ലാം പരിശോധിച്ചാൽ സ്ഥാനം മാറുക വിരിവ് കൂടുകയോ കുറയുകയോ ചെയ്യുക എന്നിങ്ങനെയല്ലാതെ പൊതുവെ വക്രത്തിന്റെ രൂപം മാറുന്നില്ല
ഇടത്തുനിന്ന് വലത്തോട്ട് നോക്കുമ്പോൾ ചിത്രത്തിലെ വക്രം ഒന്നുകിൽ കുറെ ദൂരം താഴോട്ട് ഇറങ്ങി ഏറ്റവും താഴ്ന്ന സ്ഥാനത്തെത്തി തുടർന്ന് മേലോട്ട് ഉയരുന്നു അല്ലെങ്കിൽ കുറെ ദൂരം മേലോട്ട് ഉയർന്ന് ഏറ്റവും ഉയർന്ന സ്ഥാനത്തെത്തി തുടർന്ന് താഴോട്ട് ഇറങ്ങുന്നു ഇതിൻറെ ബീജഗണിത വിവരണം എന്തായിരിക്കും പി ഓഫ് എക്സ് എന്ന ഏത് രണ്ടാം കൃതി ബഹുപദത്തിലും ന്യൂനസംഖ്യകളിൽ നിന്ന് തുടങ്ങി ക്രമേണ വലുതായി അതിസംഖ്യകൾ ആകുന്ന തരത്തിൽ എക്സ് എടുത്താൽ ഒന്നുകിൽ പി ഓഫ് എക്സ് എന്ന സംഖ്യകൾ ക്രമേണ ചെറുതായി ഏറ്റവും ചെറിയ ഒരു സംഖ്യയിൽ എത്തിയതിനു ശേഷം വീണ്ടും വലുതാകുന്നു അല്ലെങ്കിൽ പി ഓഫ് എക്സ് എന്ന സംഖ്യകൾ ക്രമേണ വലുതായി ഏറ്റവും വലിയൊരു സംഖ്യയിൽ എത്തിയതിനു ശേഷം ചെറുതാകുന്നു