ഹലോ മച്ചാന്മാരെ വെൽക്കം ബാക്ക് ടു മല്ലു എക്സ്പ്ലെയിനർ ഈ വീഡിയോ ആയിട്ട് കുറച്ചധികം കമന്റ്സ് വരുന്നുണ്ട് നല്ല കിടിലൻ ഇന്തോനേഷ്യൻ ഹൊറർ മൂവി ചെയ്യാൻ പറഞ്ഞിട്ട് സുമാല എന്നൊരു മൂവി പറഞ്ഞപ്പോൾ കുറെ പേർക്ക് അത് ഭയങ്കരമായിട്ട് ഇഷ്ടമായി അതുപോലെ ഒരു കിടിലൻ മൂവിയാണ് ഇന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ഡെത്ത് വിസ്പർ ടു രണ്ടാം ഭാഗമാണെന്ന് കരുതിയിട്ട് വീഡിയോ നിർത്താൻ വരട്ടെ ഇതിന്റെ ആദ്യ ഭാഗം നമ്മൾ നമ്മുടെ ചാനലിൽ ഡീറ്റെയിൽ ആയിട്ട് പറഞ്ഞെങ്കിലും വളരെ സിമ്പിൾ ആയിട്ട് ഒരു മിനിറ്റ് കൊണ്ട് അതിന്റെ കഥ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം എന്നിട്ട് ധൈര്യമായിട്ട് തന്നെ ഇതിന്റെ രണ്ടാം ഭാഗം നിങ്ങൾ കേട്ടു തുടങ്ങിക്കോ അപ്പൊ ആദ്യ ഭാഗത്തിന്റെ കഥ എന്താണെന്ന് വെച്ചാൽ ഒരു ചുടലയക്ഷി അവൾക്ക് ഒരുപാട് മനുഷ്യരുടെ ആത്മാക്കളെ വേണം അതിനായിട്ട് ചില മനുഷ്യരെ അവൾ തിരഞ്ഞെടുക്കും അത് എങ്ങനെയുള്ള ആളുകൾ ആയിരിക്കുമെന്നോ ചെറിയ
പ്രായത്തിൽ മരണത്തെ മുന്നിൽ കണ്ട് തിരിച്ചുവന്ന ആളുകൾ ഉണ്ടാവില്ലേ അതുപോലെയുള്ള ആൾക്കാർ അങ്ങനെ ആ ചുടല യക്ഷി ആമി എന്ന് പേരുള്ള ഒരു പെൺകുട്ടിയെ അതിക്രൂരമായിട്ട് തന്നെ കൊന്നുകളഞ്ഞ് അവളുടെ ആത്മാവിനെ കൊണ്ടുപോവുകയാണ് എന്നാൽ ആ ചുടല യക്ഷിക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു അവൾക്ക് ഒരു ചേട്ടൻ ഉണ്ട് യാക്ക് തന്റെ അനിയത്തിക്ക് സംഭവിച്ചത് ഇനി മറ്റൊരാൾക്കും സംഭവിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ട് സുഹൃത്തായിട്ടുള്ള ഒരു മന്ത്രവാദിയും കൂട്ടിയിട്ട് പിശാചുക്കളെ വേട്ടയാടാൻ ആയിട്ട് തന്നെ തുനിഞ്ഞിറങ്ങുകയാണ് ഇയാൾക്ക് ആ കഥയാണ് നമ്മൾ രണ്ടാം ഭാഗത്തിലൂടെ കേൾക്കാൻ പോകുന്നത് എന്നാൽ പിന്നെ പോവുകയല്ലേ കഥയുടെ ഈ മായ ലോകത്തിലേക്ക് സോ എഗൈൻ വെൽക്കം ബാക്ക് ടു മല്ലു എക്സ്പ്ലെയിനർ സിനിമ ഇത് ആരംഭിക്കുന്നത് തന്നെ 100 വർഷങ്ങൾക്ക് മുന്നേയുള്ള ഒരു യുദ്ധഭൂമി കാണിച്ചു കൊണ്ടാണ് കുറച്ചു പട്ടാളക്കാർ യുദ്ധം എല്ലാം കഴിഞ്ഞ് അവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ട് ആ ആയുധവുമായിട്ട് ഒരു പാഠത്തിലൂടെ
അങ്ങനെ നടന്നു പോയിക്കൊണ്ടിരിക്കുകയാണ് എല്ലാവരുടെയും മുഖത്തും നന്നായിട്ട് ഭയമുണ്ട് എന്നാൽ എവിടുന്നാണെന്ന് അറിയുന്നില്ല കുറെയധികം ശത്രുക്കൾ ചാടി വീഴുകയാണ് അവരെല്ലാവരുടെയും നേരെ ഷൂട്ട് ചെയ്യുന്നുണ്ട് കൂട്ടത്തിൽ എല്ലാവരും മരിച്ചു പോകുന്നുണ്ട് ഒരാൾ മാത്രം ബാക്കിയാവുകയാണ് അവനെയും ആ പട്ടാളക്കാർ കൊല്ലാനായിട്ട് അവരുടെ ഒരു തോക്കെടുത്ത് അവന്റെ നെഞ്ചിൽ ചവിട്ടി അങ്ങനെ നിൽക്കുന്ന സമയത്ത് പെട്ടെന്ന് എല്ലാവരും നിശ്ചലാവുകയാണ് ഇതേ നേരം മരണഭയത്തിൽ ആ പട്ടാളക്കാരൻ നിലത്ത് കിടന്ന് കരയുന്ന സമയത്ത് ഒരു കണ്ടാൽ പേടിയാവുന്ന ഒരു പിശാച് പതിയെ അവന്റെ അരികിലേക്ക് വരികയാണ് എന്നിട്ട് അവനോട് ചോദിക്കുകയാണ് ഇവിടെ വച്ച് നിനക്ക് ജീവിക്കണോ നിന്റെ ശത്രുക്കൾ ഇല്ലാതാവുന്നത് നിനക്ക് കാണണോ അങ്ങനെയാണെങ്കിൽ നിന്റെ ശരീരം എനിക്ക് തരണം നിന്നെ ഞാൻ രക്ഷിക്കാം എന്ന് പറയുകയാണ് ഇങ്ങനെ ഒരു സന്ദർഭത്തിൽ ഏതൊരു മനുഷ്യനും ആ എനിക്ക് ജീവിക്കണം എന്നല്ലേ ആഗ്രഹിക്കുക അതുകൊണ്ട് തന്നെ അവൻ സമ്മതം മൂളുകയാണ് അവൻ ഒഴുകിയെ ബാക്കിയുള്ള ഒരു
പട്ടാളക്കാരനും അനങ്ങാൻ പോലും കഴിയുന്നില്ല കേട്ടോ അവന്റെ നെഞ്ചിൽ കാലുവെച്ച് നിൽക്കുന്ന പട്ടാളക്കാരൻ വരെ നിശ്ചലമായി നിൽക്കുകയാണ് എന്തായാലും അവന്റെ ആ ഒരു സമ്മതം കിട്ടിയപ്പോൾ ഈ പിശാച് അതിന്റെ വായിൽ നിന്നും അതിന്റെ നാക്ക് മുറിച്ചെടുത്ത് അവന്റെ വായിൽ വെച്ച് പൊത്തിപ്പിടിക്കുകയാണ് അല്പനേരം കഴിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ബാക്കിയുള്ള പട്ടാളക്കാർ അവർ അങ്ങോട്ടും ഇങ്ങോട്ടും സ്വയം കുത്തി മരിച്ചു കളയുകയാണ് മാത്രമല്ല അവസാനം രക്ഷപ്പെട്ട ആ പട്ടാളക്കാരൻ അവന്റെ ശരീരം ആ ഒരു പിശാചിന് കൊടുക്കുകയും ചെയ്തു ഇത് കാണിച്ചുകൊണ്ടാണ് സിനിമയുടെ ടൈറ്റിൽ എഴുതി കാണിക്കുന്നത് ഡെത്ത് വിസ്പർ ടു ഇതിനുശേഷം 1925 ൽ കാണിക്കുകയാണ് അതായത് നമ്മുടെ കഥാ നായകനായിട്ടുള്ള ഇയാക്ക് അതുപോലെതന്നെ അവന്റെ സുഹൃത്തായിട്ടുള്ള ഒരു മന്ത്രവാദി ഇയാക്കിനെ കുറിച്ചാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത് ഇവന്റെ സഹോദരിയാണ് കാട്ടിൽ നിന്ന് വന്ന ഒരു പിശാച് കാരണം മരണപ്പെട്ടുപോയത് അതിനുശേഷം ഇവറ്റകളെ ഒക്കെ ഇല്ലാതാക്കുമെന്നൊരു പ്രതിജ്ഞ ഇയാക്ക് എടുത്തായിരുന്നു
അതിന്റെ ഭാഗമായിട്ട് ഓരോ പിശാചുകളെയും അവൻ തേടിക്കൊണ്ടിരിക്കുകയാണ് അവന് കൂട്ടായിട്ട് അവനൊരു സുഹൃത്തായിട്ടുള്ള മന്ത്രവാദി ഉണ്ട് എന്തൊക്കെയായാലും ഇയാക്ക് തേടിക്കൊണ്ടിരിക്കുന്നത് അവന്റെ സഹോദരിയെ ഇല്ലാതാക്കിയ ആ ഒരു പിശാചിനെ തന്നെയാണ് അങ്ങനെ ഇവർ രണ്ടുപേരും കാട്ടിനുള്ളിൽ ഒരു പഴയ വീട്ടിലേക്ക് വന്നു നോക്കുമ്പോൾ സ്വന്തം കൈ മുറിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ കാണുകയാണ് അതൊരു മനുഷ്യനല്ല അതൊരു പിശാചാണ് എന്നാൽ ഇവർ തേടി വന്ന ആ ഒരു പിശാച് അത് ഇതല്ല പക്ഷെ എന്തായാലും വന്നതല്ലേ പിശാച് അതിനെ നശിപ്പിച്ചിട്ട് പോകാം എന്ന് ഇവർ തീരുമാനിക്കുകയാണ് അതുകൊണ്ട് തന്നെ ആയുധങ്ങൾ എടുക്കുന്നുണ്ട് ആ ആയുധത്തിൽ മാന്ത്രിക വെള്ളം തെളിക്കുകയാണ് ഇവര് ഇത് കണ്ടപ്പോൾ മറ്റേ ആ ഒരു പിശാച് പതിയെ എഴുന്നേൽക്കുകയാണ് എന്നിട്ട് യാക്കിനെയും അതുപോലെതന്നെ ആ ഒരു മന്ത്രവാദിയെയും നോക്കിയിട്ട് ഒരു വല്ലാത്ത ചിരിയും ചിരിച്ച് അവരോട് സംസാരിക്കാൻ തുടങ്ങുകയാണ് നീ എന്താടാ കരുതിയത് ഈ മാന്ത്രിക ജലം വെച്ച്
എന്നെ അങ്ങോട്ട് ഇല്ലാതാക്കാൻ പറ്റുമെന്നോ ആ നിന്റെ ഉള്ളിൽ ഒരു പക കാണുന്നുണ്ടല്ലോ നിന്റെ അനിയത്തിയെ ഇല്ലാതാക്കിയ ആ പിശാച് ആ ചുടല യക്ഷി അവളെ തേടി വന്നതാണല്ലേ എന്തായാലും നീ ആരുടെ കയ്യിൽ വന്നു പെട്ടെന്ന് നിനക്ക് അറിയില്ല മോനെ ഞാൻ ആരാണെന്നും ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്നും ഇത് കേട്ട സമയത്ത് തന്നെ യാക്കിന് മനസ്സിലായി അതായത് അവന്റെ അനിയത്തിയെ ഇല്ലാതാക്കിയ ആ ഒരു പിശാചിനെ കുറിച്ചിട്ട് ഈ ഇരിക്കുന്ന പിശാചിന് നന്നായിട്ട് അറിയാം അവന്റെ വായ് കൊണ്ട് തന്നെ അത് പറയിപ്പിക്കണം അതിനായിട്ട് മന്ത്രവാദിയോട് പുറത്തേക്കിറങ്ങിയിട്ട് ഈ വീടിന്റെ സ്റ്റെപ്പുകളിൽ ചില ആണികൾ അടിച്ചു വെക്കാൻ പറയുന്നുണ്ട് എന്നിട്ട് അതിന്റെ ഉള്ളിൽ വച്ചിട്ട് നമ്മുടെ യാക്ക് ഉള്ളിൽ വല്ലാത്തൊരു പകയാ ആ പക മുഴുവൻ ഈ പിശാചിന്റെ മേത്തേക്ക് അങ്ങോട്ട് തീർക്കുന്നുണ്ട് അടിച്ച് പല്ലി ഇളക്കി വിടുകയാണ് അവന്റെ അടികൊണ്ട് പേടിച്ചുപോയ പിശാച് പുറത്തേക്ക് ഓടി വരുമ്പോൾ
അതിനൊന്നും തിരിയുന്നില്ല കാരണം താഴേക്ക് നോക്കുമ്പോൾ കണ്ണാടിയിൽ നോക്കുന്നത് പോലെ അവനെയും അതുപോലെതന്നെ ഈ വീടിന്റെയൊക്കെ ഒരു മിറർ പോലെ കാണുകയാണ് ആ മന്ത്രവാദി ആണി അടിച്ചു വെച്ചില്ലേ അതുകൊണ്ടാണ് ഇങ്ങനെ ഈ പിശാചിന് കാണാൻ കഴിയുന്നത് ഇതേ നേരം തന്നെ ഒന്നും തിരിയാതെ നിൽക്കുന്ന പിശാചിനെ വീണ്ടും നമ്മുടെ യാക്കുള്ളിലേക്ക് വലിച്ചിടുകയാണ് നല്ല കുത്ത് കുത്തുന്നുണ്ട് അവസാനം അതിന്റെ തലയിൽ ഒരു ഗണ്ണ് വെച്ചിട്ട് എനിക്ക് എന്താണ് വേണ്ടത് എന്ന് നിനക്ക് നന്നായിട്ട് അറിയാം അത് പറയുന്നോ അല്ലെങ്കിൽ നിന്റെ തല അത് പൊട്ടി ചിതറി പോണോ ഏതാ വേണ്ടത് അങ്ങനെ നല്ല രീതിയിൽ ചോദിച്ചപ്പോൾ പിശാച് കൈകൂപ്പി കരഞ്ഞുകൊണ്ട് പറയുകയാണ് ആശാനെ എന്നെ കൊല്ലല്ലേ ആശാനെ ഞാനൊരു പാവം കുട്ടിച്ചാത്തനാണ് എന്നെ ഒന്നും അല്ലേ എന്താണെന്ന് വെച്ചാൽ ഞാൻ പറഞ്ഞു തരാം എന്ന് പറയുകയാണ് അപ്പൊ തന്നെ യാക്ക് ചോദിക്കുന്നുണ്ട് എന്റെ സഹോദരിയെ ഇല്ലാതാക്കിയ ആ ഒരു പിശാച്
അതെവിടെ എവിടെ പോയാൽ അവനെ കാണാൻ കഴിയും കേട്ടപാട് തന്നെ അതിനുള്ള ഉത്തരം ഈ പിശാച് കൊടുക്കുകയാണ് ഡോങ്ങ് എന്ന് പറഞ്ഞ വലിയൊരു ഫോറസ്റ്റ് ഉണ്ട് അതിനുള്ളിലാണ് ആ പിശാച് ഉള്ളത് ആ പിശാച് ഇപ്പൊ ഒരു പട്ടാളക്കാരന്റെ ഉള്ളിലാണ് അതായത് സിനിമയുടെ ആരംഭത്തിൽ നമ്മൾ കണ്ട ആ പട്ടാളക്കാരന്റെ ഉള്ളിൽ തന്നെ ഇപ്പൊ ആ ഒരു പിശാച് പറയുന്നുണ്ട് ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു സഹായം ചെയ്തില്ലേ ഇനി എനിക്ക് വേണ്ടി ഒരു സഹായം ചെയ്യോ ഈ ബോഡിയിൽ ഇനി എനിക്ക് നിൽക്കാൻ കഴിയില്ല അതുകൊണ്ട് മറ്റൊരു ശരീരം എനിക്ക് താന്ന് പറയുകയാണ് ഇപ്പൊ ഇയാൾക്ക് എന്തായി ഒരു മീനിനെ കൊണ്ടുവന്നിട്ട് അതിനുള്ളിൽ കയറിക്കോ എന്ന് പറയുകയാണ് അങ്ങനെ ആ മീനിന്റെ ഉള്ളിലേക്ക് ഈ പിശാച് കയറിയ സമയത്ത് അതിനെ തീ കൂട്ടിയിട്ട് കത്തിച്ചു കളയുകയാണ് ആര് യാക്ക് അല്ല നീ എന്തിനാ അങ്ങനെ ചെയ്തെന്ന് മന്ത്രവാദി ചോദിക്കുമ്പോൾ ഇപ്പൊ
യാക്ക് പറയുകയാണ് എന്തായാലും ഇന്നല്ലെങ്കിൽ നാളെ ഈ പിശാച് വീണ്ടും ഒരു മനുഷ്യന്റെ ഉള്ളിൽ കയറും അതിനു മുന്നേ അവന്റെ കഥ അങ്ങോട്ട് തീർക്കുന്നതല്ലേ നല്ലത് എന്തായാലും ഇതിനുശേഷം യാക്കും അവന്റെ സുഹൃത്തായിട്ടുള്ള മന്ത്രവാദി ഇവര് രണ്ടുപേരും ഡോങ്ങ് ഫോറസ്റ്റിനെ കുറിച്ച് കൂടുതലായിട്ട് പഠിക്കുകയാണ് ആ കാടിന്റെ മാപ്പും അതുപോലെതന്നെ അവിടെ വച്ച് മരിച്ച ആൾക്കാരുടെ ലിസ്റ്റും കാര്യങ്ങളും ഒക്കെ എടുക്കുന്നുണ്ട് ഈ സമയത്ത് മന്ത്രവാദി ആ കാടിനെ കുറിച്ച് ഒരു കഥ നമ്മുടെ യാക്കിനോട് പറഞ്ഞു കൊടുക്കുകയാണ് അതായത് ആ വലിയ ഫോറസ്റ്റ് ഉണ്ടല്ലോ അതിനരികിൽ ആയിട്ട് ഒരു ഗ്രാമം ഉണ്ട് ആ ഗ്രാമത്തിൽ കുറച്ചു കാലം മുന്നേ ആയിട്ട് അതിക്രൂരമായ പല രീതിയിലും ഒരുപാട് മരണപ്പെട്ടു പോയിട്ടുണ്ട് ചില ആഭിചാരക്രിയകൾ ഒക്കെ അവിടുത്തെ ആൾക്കാരുടെ ദേഹത്ത് ചില ആളുകൾ ചെയ്തു എന്നാണ് ഗ്രാമത്തിലുള്ള ആൾക്കാർ വിശ്വസിക്കുന്നത് പിന്നീട് ആ ഗ്രാമത്തിൽ എല്ലാവരും സംശയിച്ചത് ഗ്രാമത്തിൽ നിന്നും കുറച്ച് അകലെ
മാറി താമസിക്കുന്ന ഒരു യുവാവിനെ ആയിരുന്നു അതുകൊണ്ടുതന്നെ എല്ലാവരും അവന്റെ വീടിന് തീ വെച്ചു എന്നാൽ അതുകൊണ്ടൊന്നും ആ യുവാവ് മരണപ്പെട്ടു പോയില്ല അവൻ ഏതോ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു ആ കാടാണ് ഈ ദോം ഫോറസ്റ്റ് നമ്മൾ അങ്ങോട്ടേക്കാണ് പോകുന്നത് ഒരുപാട് നമുക്ക് എന്താണെന്ന് പോലും അറിയാത്ത പലതരം പിശാചുകൾ ആ കാട്ടിലുണ്ട് അതുകൊണ്ട് ആ കാട്ടിലേക്ക് പോകുന്ന സമയത്ത് നമ്മൾ രണ്ടുവട്ടം ആലോചിക്കണം ആ ചുടലയക്ഷി അവളെ പിടിക്കാനായിട്ട് നമ്മൾ അങ്ങോട്ടേക്ക് പോയാൽ നമ്മൾ ഫേസ് ചെയ്യേണ്ടത് ചിലപ്പോൾ അതിനേക്കാൾ വലുതായിട്ടുള്ള എന്തെങ്കിലും ഒന്നിനെ ആയിരിക്കും ഇത് കേട്ട സമയത്ത് യാക്ക് ഒരു കാര്യം പറയുന്നുണ്ട് എടോ ഞാൻ അവളെ അതായത് ആ ഒരു ചുടലക്ഷിയെ വേട്ടയാടാൻ പോകുന്നത് എന്റെ അനിയത്തിയെ കൊന്നതിന് പ്രതികാരം വീട്ടാൻ വേണ്ടി മാത്രമല്ല ഇനി അവൾ കാരണം ആർക്കും ഇതുപോലൊരു ദുർമരണം സംഭവിക്കാൻ പാടില്ല എന്റെ അനിയത്തിയുടെ മരണം ഞാൻ നേരിട്ട് കണ്ടതാ
വയറു വീർത്ത് ആ വയർ പൊട്ടി ഓ സഹിക്കാൻ കഴിയുന്നില്ല ഇനി ഒരാൾക്കും അതുപോലെ വരാൻ പാടില്ല ഉറപ്പാണ് അവൾ ഇനിയും എന്റെ കുടുംബത്തിനെ തേടി വരും അത് അതിനു മുന്നേ എനിക്ക് അവളെ തീർക്കണം അവളെ ഇല്ലാതാക്കണം എന്ന് പറയുകയാണ് അതിനുപുറമേ വേറൊരു കാര്യം കൂടി യാക്ക് മന്ത്രവാദിയോട് പറയുന്നുണ്ട് എനിക്കറിയാം ആ ഒരു ഫോറസ്റ്റ് ആ കാട് അത് വളരെ അപകടം പിടിച്ചതാണ് അതുകൊണ്ട് ഇനിയുള്ള യാത്രയിൽ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം മനപ്പൂർവ്വം നിങ്ങളുടെ ജീവൻ കൂടെ ഞാൻ ബലി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല ഇത് കേട്ടപ്പോൾ മന്ത്രവാദി പറയുകയാണ് എന്തായാലും നീ പോകാൻ ഉദ്ദേശിച്ചു തീരുമാനിച്ചു കഴിഞ്ഞു ഇനിയിപ്പോ എനിക്ക് എന്ത് സംഭവിച്ചാലും എനിക്കൊരു കുഴപ്പവുമില്ല ഞാൻ നിന്റെ കൂടെ വരും എന്ന് പറയുകയാണ് അങ്ങനെ രണ്ടുപേരും ആ ഫോറസ്റ്റിലേക്ക് പോകാൻ നിൽക്കുകയാണ് എന്നാൽ അതിനു മുന്നേ ഇയാൾക്ക് അവന്റെ വീട്ടിലേക്ക് വരുന്നുണ്ട് ആ സമയത്ത് അവന് രണ്ട്
അനിയത്തിമാരും അതുപോലെതന്നെ രണ്ട് അനിയന്മാരും ഉണ്ട് ശരിക്കും ഒരു അനിയൻ കൂടെ ഉണ്ടായിരുന്നു ആമി ആ ആമി മരണപ്പെട്ടുപോയി അവളെ കുറിച്ചാണ് ഇത്രയും നേരം പറഞ്ഞത് കേട്ടോ എന്തായാലും മൂത്ത പെണ്ണായിട്ടുള്ള സയ അവൾ ഒരു ചെറുക്കൻ ഇഷ്ടമായിട്ട് അവനെയും കൂട്ടി ഇങ്ങോട്ടേക്ക് വന്നിരിക്കുകയാണ് അപ്പൊ അവന്റെ അടുത്തേക്ക് പോയിട്ട് നമ്മുടെ യാക്കോ ഒരു കാര്യം പറയുന്നുണ്ട് പൊന്നുമോനെ പെണ്ണ് കെട്ടുന്നതൊക്കെ പക്ഷേ എങ്ങാനും അവൾക്ക് എന്തെങ്കിലും ഒരു വിഷമം നീ വരുത്തിച്ചാൽ അടിച്ച് നിന്റെ പാലും കണ്ണും ഞാൻ പുറത്തെടുക്കും ഇത് കേട്ടപ്പോൾ ചെറുതായിട്ടൊന്ന് പേടിച്ചിട്ട് അവൻ പറയുകയാണ് ഏയ് ഇല്ല ഞാൻ അവളെ അത്രയും സ്നേഹിക്കുന്നുണ്ട് അവളെ പൊന്നുപോലെ നോക്കിക്കൊള്ളാം ഇത് കേട്ടപ്പോൾ യാക്ക് പറയുകയാണ് പേടിച്ചു പോയോ ചുമ്മാ ഒരു തമാശ പറഞ്ഞതാ എനിക്കറിയാടോ നീ എന്റെ പെങ്ങളെ നന്നായിട്ട് നോക്കുമെന്ന് പിന്നീട് എല്ലാവരും ഭക്ഷണം ഉണ്ടാക്കിയിട്ട് ഒരുമിച്ച് നിന്ന് ഭക്ഷണം കഴിക്കുകയാണ് സത്യം പറഞ്ഞാൽ യാക്ക്
കഴിഞ്ഞ ഒരു രണ്ടു മൂന്നു വർഷമായിട്ട് അനിയത്തി മരണപ്പെട്ടത് കൊണ്ട് തന്നെ അതിന് കാരണക്കാരിയായിട്ടുള്ള ആ ഒരു ചുടലക്ഷി അതിനെ തേടി അങ്ങനെ നടക്കുകയാണ് വീട്ടിലേക്ക് വല്ലപ്പോഴും ഒക്കെ വരാറുള്ളൂ അതുകൊണ്ട് തന്നെ അമ്മ പറയുന്നുണ്ട് മോനെ നീ ഇങ്ങനെ വീട്ടിലേക്ക് വല്ലപ്പോഴും വന്നാൽ എങ്ങനെയാ ഞങ്ങൾക്ക് നിന്നെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് നിനക്ക് എന്തെങ്കിലും പറ്റി പോവുകയാണ് ഇങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അവൾ എന്തായാലും ആ യക്ഷി എന്തായാലും ഇനി ഇങ്ങോട്ടേക്ക് വരാൻ പോകുന്നില്ല നീ എന്തിനാ പിന്നെ വെറുതെ അതിനെ കൊല്ലാൻ നടക്കുന്നേ എന്നാൽ യാക്ക് പറയുന്നത് ഉറപ്പായിട്ടും അവൾ നമ്മുടെ കുടുംബത്തിനെ തേടി വന്നിരിക്കും എന്നാൽ യാക്കിന്റെ അച്ഛനും പറയുന്നത് മതി നിർത്ത് ഇതൊന്നും ഇനി വേണ്ട എന്ന് തന്നെ എന്നാൽ യാക്ക് പറയുന്നു അച്ഛാ എനിക്ക് നിർത്താൻ പറ്റില്ല എന്ന് അതുകൊണ്ട് തന്നെ എന്തൊക്കെയോ ചീത്തയും പറഞ്ഞ് അച്ഛൻ അവിടുന്ന് പോകുന്നുണ്ട് അപ്പൊ തന്നെ യാക്കിന് രണ്ട്
അനിയന്മാർ ഉണ്ടല്ലോ അവര് വന്നിട്ട് പറയുകയാണ് ചേട്ടാ വെറുതെ വിഷമിക്കുകയൊന്നും വേണ്ട കേട്ടോ അച്ഛൻ എപ്പോഴും ചേട്ടന്റെ കാര്യം പറയും ഭയങ്കര സ്നേഹമാണ് ചേട്ടനോട് നിനക്ക് എന്തെങ്കിലും പറ്റിപ്പോ എന്നുള്ള ഒരു പേടി കൊണ്ടാണോ ഇങ്ങനെയൊക്കെ പറയുന്നത് പിന്നെ വേറൊരു കാര്യം ഇവര് രണ്ടുപേരും വിശ്വസിച്ചിട്ടില്ലെങ്കിലും ഞങ്ങൾക്ക് ഉറപ്പാണ് ആ യക്ഷി ചുടലി യക്ഷി അവൾ എന്തായാലും നമ്മുടെ കുടുംബത്തിനെ വേട്ടയാടാൻ വന്നിരിക്കും ഇപ്പൊ യാക്ക് പറയുകയാണ് അവൾ എങ്ങാനും വന്നാൽ അവളെ നശിപ്പിക്കാതെ ഞാൻ ചാവില്ല എന്ന് പറയുകയാണ് ഇതേ നേരം തന്നെ രണ്ട് അനിയന്മാരും പറയുന്നുണ്ട് ചേട്ടാ വേറൊരു കാര്യം കൂടി ഉണ്ട് കുറച്ചു ദിവസമായിട്ട് അച്ഛൻ രാത്രി ഉറങ്ങാറില്ല എപ്പോഴും കയ്യിൽ ഒരു ഗണ്ണും വെച്ച് രാത്രി പുറത്ത് അങ്ങനെ ഇരിക്കും ആ പിശാച് വരുന്ന സമയത്ത് അതിനെ കൊല്ലാനാണ് എന്നൊക്കെ പറഞ്ഞിട്ടാണ് മാനസികമായിട്ട് അച്ഛൻ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് ഇതേ നേരം തന്നെ യാക്കിന്റെ സഹോദരിമാര്
അതായത് സയയും നീനയും അങ്ങോട്ടേക്ക് വരികയാണ് പെട്ടെന്ന് തന്നെ അവര് മിണ്ടാതിരിക്കുകയാണ് എന്താ ചേട്ടാ എന്താ സംസാരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഏയ് ഒന്നുമില്ല നമ്മൾ വീട്ടിലെ കാര്യങ്ങൾ സംസാരിക്കാം എന്ന് പറയുകയാണ് എന്നാൽ ചെറിയ പെണ്ണ് നീന പറയുകയാണ് അല്ല എനിക്കറിയാം ആ പിശാചിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് അപ്പൊ പെട്ടെന്ന് തന്നെ നീനയോട് സയ പറയുകയാണ് പെണ്ണൊന്നും മിണ്ടാതിരിക്ക് പിന്നീട് സയ ചേട്ടനായിട്ടുള്ള യാക്കിനോട് പറയുകയാണ് യാക്കേ ഞങ്ങൾക്കറിയാം ഞങ്ങൾക്ക് വേണ്ടിയിട്ടാണ് നീ ഇത്ര കഷ്ടപ്പെടുന്നതെന്ന് എന്നാലും നീ നിന്റെ ശരീരത്തിന് നീ നിന്നെ തന്നെ ഒന്ന് സൂക്ഷിച്ചോണം അതായത് കുടുംബത്തിൽ എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര സ്നേഹമാണ് പ്രത്യേകിച്ച് യാക്കിനെ കുടുംബത്തിനൊന്നും വരാതിരിക്കാനായിട്ട് അവന്റെ ലൈഫ് തന്നെ അവൻ അതിനുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ് അങ്ങനെ പിറ്റേ ദിവസം രാവിലെ തന്നെ അവന്റെ സുഹൃത്തായിട്ടുള്ള ആ മന്ത്രവാദിയെ കാണാൻ വേണ്ടി ചെല്ലുന്നുണ്ട് രണ്ടുപേരും കാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് വാഹനം റെഡിയാണ്
അതുപോലെതന്നെ ആയുധങ്ങളും എല്ലാം റെഡിയാക്കുകയാണ് ആ സമയത്ത് ലൂച്ച എന്ന് പേരുള്ള ഒരാൾ ഇവരുടെ അടുത്തേക്ക് വരുന്നുണ്ട് കാട്ടിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ഇവരോട് ലൂച്ച ചോദിക്കുകയാണ് ഞാനും നിങ്ങളുടെ കൂടെ വന്നോട്ടെ എന്ന് ആ സമയത്ത് യാക്ക് പറയുകയാണ് നിങ്ങൾ എന്ത് കരുതിയിട്ടാണ് ഞങ്ങളുടെ കൂടെ വരുന്നത് കാട്ടിൽ ചുമ്മാ ഒരു വേട്ടയ്ക്കല്ല ഞങ്ങൾ പോകുന്നത് പിശാചുകളെ പിടിക്കാനാണ് ആ സമയത്ത് ലൂച്ച പറയുകയാണ് ഞാനും അതിനുവേണ്ടി തന്നെയാണ് വരുന്നത് അതായത് ഒരു ഗ്രാമത്തിലെ മൂന്നോളം പേരെ ഒരു പിശാച് കൊന്നു എന്നുള്ള ഒരു കഥ നമ്മുടെ ഈ ഒരു മന്ത്രവാദി യാക്കിനോട് പറഞ്ഞില്ലേ ആ മൂന്നു പേരുടെ ഫാമിലിയിൽ പെട്ട ആളാണ് ഈ ലൂച്ച അതുകൊണ്ട് തന്നെ ആ പിശാചുകളെ ഇല്ലാതാക്കേണ്ടത് അത് എന്റെയും കൂടെ കടമയാണ് എനിക്കുണ്ട് പക ഒരേ ലക്ഷ്യമുള്ള നമ്മൾ മൂന്നു പേരും ഒരുമിച്ച് പോവുകയാണെങ്കിൽ അത് നന്നായിരിക്കില്ലേ അങ്ങനെ ലൂച്ചയെ കൂടെ ഇവര്
കൂടെ കൂട്ടുന്നുണ്ട് അങ്ങനെ ജീപ്പിൽ ഇവരെല്ലാവരും നേരെ ആ ഒരു കാട്ടിലേക്ക് പോവുകയാണ് എന്നാൽ ഇവര് മൂന്നു പേരും മാത്രമല്ല ഇവരുടെ കൂടെ തന്നെ രണ്ടു മരുമക്കളും പിന്നെ ഇവരുടെ സാധനങ്ങൾ ചുമക്കാൻ ആവശ്യമായിട്ടുള്ള ഒരാളും കൂടെയുണ്ട് അങ്ങനെ ടോട്ടൽ ആറു പേരാണ് ഇപ്പൊ ആ ഒരു കാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നത് ആ സമയത്ത് ലൂച്ചയുടെ മരുമകൻ ഒരുത്തൻ ഇപ്പോൾ നമ്മുടെ യാക്കിനോട് അല്ല നിങ്ങളുടെ സഹോദരിയെ ഈ ഒരു പിശാച് കൊന്നു എന്ന് പറയുന്നത് കേട്ടു അത് സത്യമാണെന്ന് ചോദിക്കുകയാണ് എന്നാൽ അത്ര വൃത്തിയിലല്ല ആ കാര്യങ്ങൾ ചോദിച്ചത് അതുകൊണ്ട് തന്നെ യാക്കിന് ദേഷ്യം വരികയാണ് ഇനി എങ്ങാനും അതിനെക്കുറിച്ച് സംസാരിച്ചാൽ പല്ല് അത് മുഴുവനായിട്ടും വായിൽ ഉണ്ടാവില്ല കേട്ടോ അടിച്ചു കൊഴിച്ചു കളയും എന്ന് പറയുകയാണ് ഇത് കേട്ടപ്പോൾ പെട്ടെന്ന് തന്നെ ലൂച്ച മരുമക്കൾ ചീത്ത പറയുകയാണ് എന്താണ് എപ്പോഴാണ് സംസാരിക്കേണ്ടത് എന്ന് അറിയില്ലേ മിണ്ടാതിരിക്ക് അങ്ങനെ എന്തായാലും ഇവര്
പോകുന്ന ഒരു ജീപ്പ് കാടിന്റെ ഒരു ഭാഗത്തേക്ക് വന്നു ഇനി ജീപ്പിന് പോകാൻ വഴിയില്ല ഇനി നടന്നു പോകണം അങ്ങനെ എല്ലാവരും കാടിന്റെ ആ ഒരു ഭാഗത്തേക്ക് ഇറങ്ങുകയാണ് ഉൾക്കാട്ടിലേക്ക് പോകാൻ നിൽക്കുന്നതിനു മുന്നേ മന്ത്രവാദി എന്തായാലും കാട്ടിലേക്ക് പോകുന്നതിനു മുന്നേ ഇവിടെയുള്ള നല്ല ശക്തികളോട് നമ്മൾ പെർമിഷൻ ചോദിക്കണം അതിനായിട്ട് എന്തൊക്കെയോ ചില മന്ത്രവാദങ്ങൾ അവിടെ ചെയ്യുന്നുണ്ട് എന്നിട്ട് ആ കാട്ടിനോട് സമ്മതം ചോദിക്കുകയാണ് സമ്മതം കിട്ടിക്കഴിഞ്ഞു ഇവരെല്ലാവരും അവിടുന്ന് പതിയെ പതിയെ ഉൾക്കാട്ടിലേക്ക് പോവുകയാണ് എന്നാൽ അവർ എന്തോ സമ്മതം ചോദിക്കാനായിട്ട് അവിടെ എന്തോ ഉണ്ടാക്കി വെച്ചില്ലേ അവിടുത്തെ ആ ഒരു മണ്ണൊക്കെ വല്ലാത്ത രീതിയിൽ ഇളകി കൊണ്ടിരിക്കുകയാണ് ഇതൊന്നും കാട്ടിലേക്ക് പോകുന്ന നമ്മുടെ ടീംസ് കാണുന്നില്ല ഇതേ നേരം ഇയാൾക്ക് ആ ലൂച്ചയോട് ഒരു കാര്യം ചോദിക്കുന്നുണ്ട് ഞാൻ ഒരു കാര്യം കാര്യം ചോദിച്ചോട്ടെ അതായത് നിങ്ങളുടെ കുടുംബത്തിലെ ചില ആൾക്കാരെ ഈ ചുടല യക്ഷി വളരെ
ക്രൂരമായിട്ട് കൊന്നു എന്ന് പറയുന്നില്ലേ ഒരുപാട് വർഷങ്ങൾക്ക് മുന്നേയല്ലേ ആ കാര്യം നടന്നത് പക്ഷേ പിന്നെ എന്തിനാ ഇപ്പോൾ അവറ്റകൾ ഇല്ലാതാക്കാൻ ആയിട്ട് ഇറങ്ങിയത് ഈ സമയത്ത് ലൂച്ച പറയുകയാണ് അന്ന് ഞാൻ കുട്ടിയായിരുന്നു ആ സമയത്ത് ഞാൻ എന്ത് ചെയ്യാനാ എന്നാൽ ഞാൻ അങ്ങോട്ടേക്ക് പോയിട്ടില്ലെങ്കിലും എന്റെ കുടുംബത്തിലെ പല ആൾക്കാരും അവളെ പിടിക്കാൻ വേണ്ടി പോയിട്ടുണ്ട് പക്ഷേ ആരെക്കൊണ്ടും അതിന് നടന്നില്ല അതുകൊണ്ട് തന്നെ എന്റെ ഉള്ളിൽ ഇപ്പൊ ഒരു വാശിയുണ്ട് എന്റെ കുടുംബക്കാരെ കൊണ്ട് നടക്കാത്ത കാര്യം അത് ഞാൻ ചെയ്തിരിക്കും ഇവിടെ വച്ച് ഒരു ഫ്ലാഷ്ബാക്ക് കാണിക്കുകയാണ് അതായത് അന്ന് ആ ഒരു മൂന്ന് ചെറുപ്പക്കാര് ഗ്രാമത്തിൽ വെച്ച് കുറച്ചു വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടു സോ അത് ചെയ്തത് ആ യക്ഷിയാണെന്ന് മനസ്സിലാക്കി ആ യക്ഷി ഇപ്പോൾ വാങ്ങ് എന്ന ചെറുപ്പക്കാരന്റെ ഉള്ളിലാണെന്ന് മനസ്സിലാക്കിയിട്ട് അവൻ താമസിക്കുന്ന ആ വീട്ടിലേക്ക് അന്നത്തെ കാലത്ത് ഒരു ബുദ്ധസന്യാസിയെയും
കൂട്ടി കുറച്ച് ആൾക്കാർ ചെന്നു എന്നിട്ട് ആ ഒരു വീടിന് ഇവർ തീ വെക്കുകയാണ് അതായത് വാങ്ങ് എന്ന ചെറുപ്പക്കാരന്റെ ഉള്ളിലാണ് യക്ഷി ഉള്ളത് അതായത് പൂർണമായിട്ടും എല്ലാത്തിനെയും ഇല്ലാതാക്കാനാണ് ഇങ്ങനെ തീ വെച്ചത് എന്നാൽ തീ കത്തിക്കൊണ്ടിരിക്കുന്ന ആ ഒരു വീടിന്റെ ഉള്ളിൽ വെച്ചിട്ട് അവർ ആ ഒരു യക്ഷിയെ നേരിട്ട് കാണുകയാണ് പല ആൾക്കാരും കണ്ട വാടിനെ തിരിഞ്ഞു ഓടുന്നുണ്ട് എന്നാൽ കൂട്ടത്തിൽ ഒരു അപ്പാപ്പൻ മാത്രം ആരും ഓടല്ലേ എന്റെ മക്കൾ അതിന്റെ ഉള്ളിൽ ഉണ്ട് എന്ന് പറഞ്ഞിട്ട് അതിനുള്ളിലേക്ക് പോവുകയാണ് വീട് പോകും പൂർണമായിട്ടും കത്തി വീടിനോടൊപ്പം ആ അപ്പൂപ്പനും കത്തുകയാണ് ശരിക്കും ആ അപ്പൂപ്പന്റെ കണ്ണുകളെ കബളിപ്പിച്ചതായിരുന്നു ആ ഒരു യക്ഷി എന്നാൽ അത് മനസ്സിലാക്കിയപ്പോഴേക്കും അപ്പൂപ്പൻ പാവം വെന്തു മരിച്ചു പോയിട്ടുണ്ടായിരുന്നു ഈ ഒരു ഗ്യാപ്പിന് വാങ്ങിന്റെ ഉള്ളിലുള്ള ആ ഒരു യക്ഷി അവന്റെ ശരീരം കൊണ്ട് തന്നെ അവിടുന്ന് രക്ഷപ്പെട്ടുപോയി പിന്നീട്
ആർക്കും അവളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല ഫ്ലാഷ്ബാക്ക് കഴിഞ്ഞു ഇപ്പോൾ പ്രസന്റിൽ കാണിക്കുകയാണ് ഇപ്പോൾ കാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ യാക്ക് ലൂച്ചയോട് ചോദിക്കുന്നുണ്ട് അവളെ പിടിക്കാനായിട്ട് നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ആയുധം ഉണ്ടോ ഈ സമയത്ത് ലൂച്ച പറയുകയാണ് എന്റെ കഴുത്തിൽ കിടക്കുന്ന ഈ മാല കണ്ടോ ഇതൊരു രക്ഷയാണ് അതുപോലെ ഞങ്ങളുടെ കയ്യിലെ വാളുകൾ എല്ലാം മാന്ത്രിക ജലം കൊണ്ട് പുരട്ടിയ മാന്ത്രിക വാളുകളാണ് അല്ലാതെ നിന്റെ കയ്യിൽ എന്താണെന്ന് യാക്കിനോട് ചോദിച്ചപ്പോൾ അവൻ ആ ഒരു ഗൺ പൊക്കി കാണിക്കുകയാണ് ഇത് മാത്രമേ ഉള്ളൂ എന്റെ കയ്യിൽ പക്ഷേ ഇതിൽ ഓരോ വെടിയുണ്ടകളും എല്ലാം മാന്ത്രിക ജലത്തിൽ മുക്കിയതാണ് അപ്പൊ എല്ലാവരുടെ കയ്യിലും ആവശ്യത്തിനനുസരിച്ചുള്ള ആയുധങ്ങൾ ഉണ്ട് പിന്നീട് കാട്ടിലേക്ക് വീണ്ടും പോകുമ്പോൾ ഒരു വലിയ രാജവേയും പാലൊക്കെ ഇവരുടെ മുന്നിൽ വന്നു നിൽക്കുന്നുണ്ട് അപ്പൊ അതിനെ കൊല്ലട്ടെ എന്ന് ഇയാൾക്ക് ചോദിച്ചപ്പോൾ മന്ത്രവാദി പറയുകയാണ് ഒന്നും ചെയ്യണ്ട കാട്ടിലെ ഒരു
മൃഗങ്ങളെയും നമ്മൾ ഒന്നും ചെയ്യാൻ പാടില്ല അങ്ങനെ ഒരു വാക്ക് കാട്ടിലേക്ക് കയറുമ്പോൾ തന്നെ ഞാൻ കൊടുത്തിട്ടുണ്ട് മാത്രമല്ല ഈ പാമ്പ് നമ്മളുടെ അടുത്തേക്ക് വന്നത് എന്തോ ഒരു സന്ദേശം തരാൻ വേണ്ടിയിട്ടാണ് എന്നാൽ ഇതൊന്നും കേൾക്കാതെ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ലോച്ചയുടെ ഒരു ഒരാൾ മരുമക്കളല്ല കേട്ടോ വേറൊരാൾ കൂടി ഉണ്ടായിരുന്നു അയാൾ പറയുകയാണ് എന്തിനാ വെറുതെ ഈ പാമ്പുകളൊക്കെ നമ്മൾ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നത് ശല്യമാണെങ്കിൽ മുന്നിൽ നിന്ന് വെട്ടി മാറ്റി മാറ്റണം പറഞ്ഞു തീർന്നില്ല ആ പാമ്പ് ചാടി വന്ന് അവന്റെ കണ്ണിനിട്ട് ഒരൊറ്റ കടിയാണ് വിഷം കേറി അവൻ നിലത്ത് വീഴുന്നുണ്ട് ഈ സമയത്ത് ലൂച്ചയുടെ മരുമകൻ തൽക്കാലം നമുക്ക് അവനെ ബോലു എന്ന് വിളിക്കാം ഈ ബോലു ഈ പാമ്പിന്റെ തലക്ക് തന്നെ ഷൂട്ട് ചെയ്യുകയാണ് പാമ്പിന്റെ തല പൊട്ടിതറി ചത്തുപോകുന്നുണ്ട് ഇത് കണ്ട് മന്ത്രവാദി ആകെ ദേഷ്യപ്പെടുകയാണ് നിങ്ങളോട് പറഞ്ഞതല്ലേ കാട്ടിലേക്ക് കയറുമ്പോൾ ഒരു
മൃഗത്തെ പോലും കൊല്ലാൻ പാടില്ല എന്ന് ഇനി എന്തൊക്കെ അനിഷ്ട സംഭവങ്ങളാണോ ഇവിടെ ഉണ്ടാവാൻ പോകുന്നത് ഇപ്പൊ ഇയാൾക്ക് ലൂച്ചയോട് ഒരു കാര്യം പറയുന്നുണ്ട് ഇനി എന്തായാലും നമുക്ക് ഒരു ഗ്രൂപ്പായിട്ട് മുന്നോട്ടേക്ക് പോകണ്ട നിങ്ങൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും ആ പ്രശ്നത്തിൽ ചെന്ന് ചാടാൻ ഞങ്ങൾക്ക് താല്പര്യമില്ല ഞാനും എന്റെ സുഹൃത്തായിട്ടുള്ള മന്ത്രവാദിയും കൂടെ കാടിന്റെ ഒരു ഭാഗത്തേക്ക് പോവുകയാണ് നിങ്ങൾ മറ്റൊരു വഴിക്ക് പൊയ്ക്കോ എന്നിട്ട് പോകാൻ നിൽക്കുമ്പോൾ ലൂച്ച പറയുകയാണ് ഒരു തവണത്തേക്ക് കൂടെ ഒന്ന് ക്ഷമിക്ക് എന്ന് പറയുകയാണ് അങ്ങനെ ലൂച്ച പറഞ്ഞതുകൊണ്ട് തന്നെ ശരി നമുക്ക് ഒരുമിച്ച് പോകാം എന്ന് പറയുകയാണ് എന്നാൽ ഇത് ബാലുവിന് അത്ര ഇഷ്ടമാകുന്നില്ല അവൻ പറയുകയാണ് ഓ പിന്നെ നീ വലിയ ഒരാള് എടാ നിനക്ക് നിന്റെ അനിയത്തിയെ രക്ഷപ്പെടുത്താൻ പറ്റിയിട്ടില്ല ആ നീയാണോ നമ്മളെ ഇനിയിപ്പോ ഒന്ന് പോടാ അവിടുന്ന് ഒരുമാതിരി മറ്റേ വർത്താനം പറഞ്ഞപ്പോൾ നമ്മുടെ
യാക്കിന് ഭയങ്കരമായിട്ട് ദേഷ്യം വരുകയാണ് ചാടി വന്നു കൊടുക്കുകയാണ് നല്ല അടി കിട്ടി പിന്നീട് അവനോട് പറയുന്നുണ്ട് ഇനി എങ്ങാനും വായ തുറന്നാൽ പൊട്ടിക്കും കണ്ണടിച്ച് ഞാൻ പൊട്ടിക്കും അതുകൊണ്ട് കുറച്ചുനേരത്തേക്ക് പോലും വായൊന്നും തുറക്കുന്നില്ല കേട്ടോ എല്ലാവരും കാട്ടിലേക്ക് വീണ്ടും നടന്നു കയറുകയാണ് അങ്ങനെ പോകുന്ന സമയത്ത് ചില ശബ്ദങ്ങൾ നമ്മുടെ യാക്ക് കേൾക്കുന്നുണ്ട് അതുപോലെതന്നെ ചില വ്യത്യസ്തമായ രൂപങ്ങളും എന്നാൽ അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കുന്ന സമയത്ത് ഒന്നിനെയും കാണാനില്ല ഇപ്പൊ ആ ഒരു മന്ത്രവാദി യാക്കിനോട് പറയുന്നുണ്ട് യാക്കേ അവൾ നിന്നെ കളിപ്പിക്കുകയാണ് അവളുടെ വലയിൽ വീഴാൻ നിൽക്കണ്ട അതുപോലെതന്നെ സന്ധ്യാനേരം ആയിട്ടുണ്ട് ഇനി ഈ യാത്രയിൽ നമ്മൾ ഉൾക്കാട്ടിലേക്ക് പോകണ്ട തൽക്കാലം ഇവിടെ ടെന്റ് അടിക്കാം എന്ന് പറയുകയാണ് ഇതേ നേരം തന്നെ യാക്കിന്റെ വീട് കാണിക്കുകയാണ് അവന്റെ അച്ഛനാണെങ്കിൽ രാത്രി സമയത്ത് ഉറങ്ങാതെ കയ്യിൽ ഗണ്ണ് വെച്ച് കാത്തിരിക്കുകയാണ് ഇനി എങ്ങാനും ആ ഒരു ചുടലീക്ഷി
വന്നാൽ അവളെ ചുടാനായിട്ട് തന്നെ ഇതേ നേരം തന്നെ വീടിന്റെ ഉള്ളിൽ ഇളയ പെണ്ണായിട്ടുള്ള നീന അവളുടെ തലമുടി മൂത്ത പെണ്ണായിട്ടുള്ള സയ അതങ്ങനെ വാരി കൊടുക്കുകയാണ് പെട്ടെന്ന് ഒരു കഷ്ണം മുടി അവളുടെ കയ്യിലേക്ക് കടന്നുവന്നു വീണു അതേ നേരം തന്നെ ഇളയ പെണ്ണായിട്ടുള്ള നീനയുടെ ശബ്ദം മുഴുവൻ മാറുകയാണ് ഒരുമാതിരി ഒരു ഘോരമായ ശബ്ദം ഇത് കേട്ടപാട് തന്നെ അവിടുന്ന് സയ ചാടി എഴുന്നേൽക്കുന്നുണ്ട് കേട്ടോ ഈ സമയത്ത് നീന സെയ നോക്കിയിട്ട് പറയുകയാണ് നീയൊക്കെ എന്താ വിചാരിച്ചത് അത്ര എളുപ്പത്തിൽ നിങ്ങളുടെ കുടുംബത്തെ ഞാൻ അങ്ങോട്ട് വിട്ടു കളയുന്നു ഒരുത്തനെ പോലും ഞാൻ ബാക്കിയാക്കില്ല എന്ന് പറയുകയാണ് ഇത് കേട്ടപാട് നിലവിളിച്ച് സെയ പുറത്ത് ഓടുകയാണ് എല്ലാവരെയും വിളിച്ച് അങ്ങോട്ടേക്ക് വന്ന സമയത്ത് അതിനുള്ളിലേക്ക് ആ പിശാച് പതിയെ കയറി വരുന്നുണ്ട് എന്നിട്ട് ഇളയ പെണ്ണായിട്ടുള്ള നീനയുടെ കഴുത്തിൽ പിടിക്കുകയാണ് എന്നാൽ എല്ലാവരും വന്നു നോക്കുമ്പോൾ നീന
തന്നെയാണ് അവളുടെ കഴുത്തിൽ പിടിച്ച് ഞെരിച്ചു കൊണ്ടിരിക്കുന്നത് പിന്നെ എങ്ങനെയൊക്കെയോ എല്ലാവരും ചേർന്ന് അവളുടെ കൈ പിടിച്ചു മാറ്റുന്നുണ്ട് കേട്ടോ അതായത് യാക്ക് വിശ്വസിച്ചത് സത്യമായിരുന്നു ഇവരുടെ കുടുംബത്തിന് ആ ചുടലയക്ഷി വിടാൻ പോകുന്നില്ല ഉറപ്പായിട്ടും ഇവരെ ഓരോരുത്തരെയും ഇല്ലാതാക്കാനായിട്ട് അവൾ വരും അത് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് യാക്ക് അവന്റെ ലൈഫ് അവളെ വേട്ടയാടാൻ ആയിട്ട് തന്നെ മാറ്റിവെച്ചത് ഇതിനുശേഷം കാട്ടിൽ ടെന്റ് അടിച്ചിരിക്കുന്ന നമ്മുടെ ടീംസിനെ കാണിക്കുകയാണ് നിലത്ത് ടെന്റ് അടിക്കാതെ മരത്തിന് മുകളിലാണ് ഇവര് ടെന്റ് അടിച്ചിരിക്കുന്നത് കാരണം മൃഗങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടാനായിട്ട് ഇതേ നേരം താഴെ നിന്നും ഒരു വിളി കേൾക്കുന്നുണ്ട് അതായത് നേരത്തെ പാമ്പിന്റെ കടിയേറ്റി ഇവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ മരിച്ചു പോയില്ലേ അയാൾ തന്നെ എനിക്കൊന്നും പറ്റിയിട്ടില്ല നിങ്ങൾ ആരെങ്കിലും വന്ന് എന്നെ ഒന്ന് രക്ഷിക്ക് എന്ന് പറഞ്ഞിട്ട് അയാൾ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുകയാണ് ഇത് കേട്ടപ്പോൾ ബോലി പറയുകയാണ് ആ
ഞാൻ താഴേക്ക് പോകാം എന്ന് പെട്ടെന്ന് തന്നെ അവനെ ആ ഒരു മന്ത്രവാദി തടുക്കുന്നുണ്ട് പോയാൽ നിന്റെ പണി തീരും എന്ന് പറയുകയാണ് കാരണം ഇതൊരു ട്രാപ്പാണ് യെസ് ശരിയായിരുന്നു അതൊരു ട്രാപ്പ് ആയിരുന്നു വന്നത് ഒരു മനുഷ്യനല്ല പിശാചാണ് അതിന്റെ മുഖം ഇപ്പോൾ നമ്മളെ കാണിക്കുന്നുണ്ട് ഘോരമായ കണ്ടാൽ പേടിയാവുന്ന ഒരു മുഖം അവൻ ഇപ്പോൾ ഉണ്ടല്ലോ തല കീഴായിട്ട് അവിടെയുള്ള മരങ്ങൾക്ക് മുകളിലേക്ക് ചാടി കയറാൻ തുടങ്ങുകയാണ് ഇതേ നേരത്ത് തന്നെ ലൂച്ചയുടെ മരുമകനായിട്ടുള്ള ബോലു ഉണ്ടല്ലോ ബോലുവിനോട് നമ്മുടെ മന്ത്രവാദി പറയുകയാണ് നീ താഴേക്ക് ഗണ്ണുമായിട്ട് ഇറങ്ങ് നമുക്ക് അവനെ പിടിക്കാം എന്ന് പറയുകയാണ് അത് കേട്ടപാട് തന്നെ ബോലു താഴേക്ക് ഇറങ്ങുന്നുണ്ട് അവൻ താഴേക്ക് ഇറങ്ങിയപ്പോൾ ലൂച്ച ചോദിക്കുകയാണ് നീ എന്തിനാണ് ഇപ്പൊ താഴേക്ക് പോയത് അത് ആ ഒരു മന്ത്രവാദി പറഞ്ഞിട്ടാ ഇപ്പൊ മന്ത്രവാദി എല്ലാവരും നോക്കുമ്പോൾ ഞാനോ ഞാൻ എപ്പോ പറഞ്ഞു ഞാനൊന്നും
പറഞ്ഞിട്ടില്ല എന്ന് പറയുകയാണ് യെസ് അതൊരു ട്രാപ്പ് ആയിരുന്നു രണ്ടാമത് വെച്ച ആ ഒരു ട്രാപ്പില് ബോലി വീണു ഇപ്പൊ ബോല് നോക്കുമ്പോൾ അവിടെ ഇവിടെയൊക്കെ ആയിട്ട് ആ ഒരു പിശാചിനെ കാണുകയാണ് ഇപ്പൊ ആ പിശാച് നിൽക്കുന്നത് മുകളിൽ എല്ലാവരും ടെന്റ് അടിച്ചില്ലേ അതായത് ഒരു ഹട്ട് പോലെ അതിനു മുകളിൽ ആ പിശാച് നിൽക്കുന്നുണ്ട് അവൻ എന്തായി ഗൺ എടുത്ത് നേരെ അങ്ങോട്ടേക്ക് ഷൂട്ട് ചെയ്യുകയാണ് അവിടെയാണെങ്കിലോ എല്ലാവരും നിൽക്കുകയാണ് അവരുടെ ദേഹത്ത് ബുള്ളറ്റ് തട്ടില്ലേ മരിച്ചു പോയില്ലേ അത് തന്നെയായിരുന്നു ആ പിശാചിനും വേണ്ടിയിരുന്നത് ഇവനോട് എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ല ഞങ്ങൾ നിന്റെ കൂടെ വന്നവരാണ് ഞങ്ങൾ മനുഷ്യരാണ് പിശാച് നിന്നെ കളിപ്പിക്കുകയാണ് എന്തുതന്നെ പറഞ്ഞിട്ടും ഏഹ് ബൗലുവിന് മനസ്സിലാകുന്നില്ല അതുകൊണ്ട് തന്നെ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവർ താഴേക്ക് ഇറങ്ങുന്നുണ്ട് എന്നാൽ ഈ നടന്ന പരിപാടിയില്ലേ ഈ മേലോട്ടേക്ക് ഷൂട്ട് ചെയ്തല്ലോ അപ്പൊ ഇവരുടെ കൂടെ ലഗേജ്
ചുമക്കാനായിട്ട് ഒരാൾ വന്നായിരുന്നു അയാളുടെ ദേഹത്തേക്ക് ഒരു ബുള്ളറ്റ് കയറിപ്പോയി ഇത് കണ്ട് എല്ലാവരും പകച്ചു നിൽക്കുന്ന സമയത്ത് ബോലു ഇങ്ങനെ വെടി നോക്കുകയാണല്ലോ പെട്ടെന്ന് അവന്റെ ഗണ്ണ് പിടിച്ച് കുറച്ചു നേരം മുന്നേ വന്ന ആ ഒരു പിശാച് അത് അവന്റെ തലയിലേക്ക് വെച്ച് കൊടുക്കുകയാണ് ശരിക്കും നേരത്തെ എങ്ങനെയാണോ ആ ഒരു രാജവമ്പാലിയെ അവൻ ഷൂട്ട് ചെയ്തു കൊന്നത് അതുപോലെതന്നെ അവന്റെ തല ചിതറി പോവുകയാണ് തലയില്ലാത്ത ആ ശരീരം പിന്നീട് ഒരു പാമ്പിനെ പോലെ കാടിനുള്ളിലേക്ക് എന്താ പറയാ ആ രീതിയിൽ തന്നെ ഇളകി ഇളകി പോകുന്നുണ്ട് ഇത് നേരിട്ട് കാണുന്ന ഒരു സാധാരണ മനുഷ്യന് പേടിക്കാതിരിക്കാൻ പറ്റുമോ ഈ ലൂച്ചയുടെ രണ്ടാമത്തെ മരുമകൻ അവൻ കണ്ട് പേടിച്ച് നിലവിളിക്കുകയാണ് നമുക്ക് എല്ലാവർക്കും ഇവിടുന്ന് രക്ഷപ്പെട്ടു പോകാം അല്ലെങ്കിൽ എല്ലാ പിശാചുകളും വന്ന് നമ്മളെ തിന്നു തീർക്കും എന്ന് പറയുകയാണ് അപ്പൊ നമ്മുടെ മന്ത്രവാദി പറയുന്നുണ്ട് ആരും
പേടിക്കല്ലേ കുറച്ചു നേരം നേരം നമുക്കൊന്ന് പ്രാർത്ഥിക്കാൻ നിൽക്കാം പിശാചുക്കളെ ഓടിപ്പിക്കാം എന്ന് പറയുകയാണ് പിന്നീട് ഇവരെല്ലാവരും പ്രാർത്ഥിക്കാൻ ആരംഭിക്കുകയാണ് എന്നാൽ ഇവരുടെ കൂടെ തന്നെ മറ്റൊരു ശബ്ദം കൂടി കേൾക്കുകയാണ് അതായത് ലഗേജ് ചുമക്കാൻ വന്ന ആളുണ്ടല്ലോ അയാളുടെ ദേഹത്ത് ഒരു ബുള്ളറ്റ് കയറിയില്ലേ അയാൾ മരിച്ചു അയാളുടെ ഉള്ളിൽ ഒരു പിശാച് കയറി ഇവരുടെ കൂടെ തന്നെ ആ ഒരു പിശാചും പ്രാർത്ഥിക്കുകയാണ് അതിനർത്ഥം ഈ പ്രാർത്ഥന കൊണ്ടൊന്നും യാതൊരു കാര്യവുമില്ല എന്നല്ലേ പിന്നീട് ആ പിശാച് തന്നെ പറയുന്നുണ്ട് നോക്കിക്കോ ഒരുത്തനും ഈ കാട് വിട്ടു പോകില്ല അപ്പൊ തന്നെ യാക്കോബിന്റെ കൈകൊണ്ട് ഒരൊറ്റ ഇടിയാണ് അതിനിട്ട് പിന്നെ അത് അനങ്ങിയിട്ടില്ല നിലത്ത് വീണുപോകുന്നത് ഇതേ നേരം തന്നെ തലയറ്റ് പോയ ഓലു അതായത് ലൂച്ചയുടെ മരുമകൻ ഇവൻ തലയില്ലാത്ത ശരീരവുമായിട്ട് വന്നിട്ട് ഇവരെയെല്ലാം വെടിവെക്കുകയാണ് അവന്റെ കയ്യിൽ ഗൺ ഉണ്ടായിരുന്നല്ലോ എന്നാൽ അവനെയും വെടിവെച്ച് വീഴ്ത്തി
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എത്രയും പെട്ടെന്ന് തന്നെ രക്ഷപ്പെടണം എന്ന് പറഞ്ഞിട്ട് എല്ലാവരും നാല് ഭാഗത്തേക്ക് ഓടുകയാണ് ഇതിനിടയിൽ ലൂച്ചയുടെ രണ്ടാമത്തെ മരുമകൻ ഉണ്ടല്ലോ അവൻ വഴിതെറ്റി ഒരു ഭാഗത്തേക്ക് ഒറ്റയ്ക്ക് പോവുകയാണ് ഒറ്റയ്ക്കായപ്പോൾ പേടി നന്നായിട്ട് കൂടുന്നുണ്ട് അതുപോലെതന്നെ എങ്ങോട്ടേക്കാണ് ഇനി പോകേണ്ടത് അവന് മനസ്സിലാകുന്നില്ല എന്നാൽ ആ നിലാവുള്ള വെളിച്ചത്തിൽ പാറകൾക്ക് പിന്നിൽ നിന്നും അവന് നേരെ വരുന്ന ചില രൂപങ്ങളെ അവൻ കാണുന്നുണ്ട് അതുതന്നെ ഈ കാട്ടിൽ മറഞ്ഞിരിക്കുന്ന പല ജാതി പിശാച് ഓരോന്നും പയ്യെ പയ്യെ ഒറ്റക്കായി നിൽക്കുന്ന അവന്റെ അടുത്തേക്ക് വരുകയാണ് അവൻ നന്നായിട്ട് പേടിച്ചിട്ടുണ്ട് അവനെ ആക്രമിക്കാൻ പറ്റിയ സമയമാണിത് ഇവറ്റകളെ ഒക്കെ നേരിട്ട് കാണുന്ന സമയത്ത് ആ പാവത്തിന്റെ അവസ്ഥ എന്തായിരിക്കും ഇപ്പോൾ ദൈവത്തിനോട് പ്രാർത്ഥിക്കുകയാണ് എന്നാൽ ആ പ്രാർത്ഥന കൊണ്ടൊന്നും യാതൊരു പ്രയോജനവും ഉണ്ടായില്ല അവൻ കണ്ണ് തുറന്നു നോക്കുമ്പോൾ ഒരു പെൺ പിശാച് അവന്റെ മുന്നിൽ തന്നെ
ഉണ്ട് കേട്ടോ അധികം വൈകാതെ അവന്റെ ചുറ്റും ബാക്കിയുള്ള പിശാചുകൾ വന്നു കൂടുകയാണ് അവന്റെ ശരീരം പിച്ചി മാന്തി പൊളിക്കുന്നുണ്ട് അങ്ങനെ ഇവരുടെ ടീമിൽ ആകെ ബാക്കിയായത് ഇവര് മൂന്നു പേര് മാത്രമേ ഉള്ളൂ നമ്മുടെ യാക്ക് അതുപോലെതന്നെ മന്ത്രവാദിയും പിന്നെ ഇവരുടെ ടീമിലേക്ക് വന്നുചേർന്ന ലൂച്ചും ഇടതിങ്ങിയ ആ ഒരു ഫോറസ്റ്റിൽ നിന്നും ഈ നിലാവിന്റെ വെളിച്ചൊക്കെ അത്യാവശ്യം നല്ല രീതിയിൽ തട്ടുന്ന ഒരു ഭാഗത്തേക്ക് ഇവർ വന്നു നിൽക്കുന്നുണ്ട് പിന്നീട് വേഗം തന്നെ മന്ത്രവാദി ഇവരുടെ അടുത്തേക്ക് പിശാചുകൾ വരാതിരിക്കാനായിട്ടുള്ള ഒരു മാന്ത്രിക വലയം ഇവരുടെ ചുറ്റും ഉണ്ടാക്കുകയാണ് ഈ സമയത്താണ് അങ്ങോട്ടേക്ക് ലൂച്ചയുടെ രണ്ടാമത്തെ മരുമകൻ ഉണ്ടല്ലോ അവൻ വന്നിട്ട് ഇങ്ങോട്ടേക്ക് വാ നമുക്ക് ഇവിടെ സേഫ് ആയിട്ട് ഇരിക്കാം എന്ന് പറഞ്ഞ സമയത്ത് ഇവർക്കെല്ലാവർക്കും ഒരു സംശയം അതുകൊണ്ട് തന്നെ യാക്ക് പറയുകയാണ് നീ ഒരു കാര്യം ചെയ്യ് ഒന്ന് പ്രാർത്ഥിക്ക് അവിടുന്ന് അപ്പൊ അവൻ
പറഞ്ഞു പ്രാർത്ഥിക്കാനുള്ള വാക്കുകൾ ഒന്നും എനിക്കറിയില്ല അതിന് കുഴപ്പമില്ല ഞങ്ങൾ പറഞ്ഞു തരാം എന്ന് പറയുകയാണ് ആ പറഞ്ഞു തരുന്നത് നീ അതുപോലെ പറഞ്ഞാൽ മതി പക്ഷെ വന്നത് ഒരു പിശാച് ആയതുകൊണ്ട് തന്നെ പ്രാർത്ഥനയുടെ വാക്കുകൾ അതിന് പറയാൻ കഴിയുന്നില്ല അപ്പൊ തന്നെ അതൊരു മൃഗമായിട്ട് മാറുകയാണ് യാക്ക് വേഗം തന്നെ അവന്റെ ആ ഒരു ഗൺ എടുക്കുകയാണ് ഇപ്പോൾ നീ ഇവിടുന്ന് പോയിട്ടില്ലെങ്കിൽ വെട്ടിവെച്ച് പൊളിക്ക് എന്ന് പറയുകയാണ് അതുകൊണ്ട് ആദ്യം ലൂച്ചയുടെ മരുമകന്റെ രൂപത്തിൽ വന്നു പിന്നീട് മൃഗമായി മാറിയ ആ പിശാചുകൾ അത് പതിയെ കാട്ടിലേക്ക് തിരിച്ചു പോവുകയാണ് അന്നേ ദിവസം രാത്രി അവിടെ തന്നെ അവർ കഴിച്ചു കൂട്ടുകയാണ് കേട്ടോ പിറ്റേ ദിവസം രാവിലെ ആയപ്പോൾ തന്നെ വാങ്ങിനെ തേടി വീണ്ടും കാട്ടിന്റെ ഉള്ളിലേക്ക് അവർ പോവുകയാണ് വാങ്ങ് എന്ന് വെച്ചാൽ ആരാണെന്ന് നിങ്ങൾക്കറിയില്ലേ ചുടലക്ഷി അവളുടെ ശക്തി ഉള്ളത് അവന്റെ ഉള്ളിലാണ് അങ്ങനെ
ഉൾക്കാട്ടിലേക്ക് വീണ്ടും വീണ്ടും അവര് പോകുന്ന സമയത്ത് ഈ വാങ്ങ് താമസിക്കുന്ന കുടിൽ ഇവർ കാണുകയാണ് അതിനുള്ളിലേക്ക് കയറിയപ്പോൾ രക്തം കൊണ്ടും മറ്റെന്തൊക്കെയോ വസ്തുക്കൾ കൊണ്ടും ചെയ്തിരുന്ന ഒരുപാട് ആഭിചാരക്രിയകളുടെ ബാക്കി ഭാഗമായിട്ട് അവർ പല കാര്യങ്ങളും അവിടെ കാണുന്നുണ്ട് ഈ നേരം ആ കുടിൽ വിട്ട് നമ്മുടെ മന്ത്രവാദി തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന ചതുപ്പിനരികിലേക്ക് വരികയാണ് എന്നിട്ട് അങ്ങോട്ടേക്ക് നോക്കി മന്ത്രവാദി വാങ്ങിനെ വിളിക്കുകയാണ് മര്യാദയ്ക്ക് പുറത്തേക്ക് വന്നു എന്ന് പറയുകയാണ് ആ സമയത്ത് ദേഹം മുഴുവൻ ചളിയായിട്ട് കണ്ടാൽ തന്നെ അറപ്പ് തോന്നുന്ന ഒരു മനുഷ്യൻ പുറത്തേക്ക് വരുന്നുണ്ട് ഇതുതന്നെയാണ് ഇവരെ തേടി വന്ന വാങ്ങ് ചുടലക്ഷയുടെ ശക്തിയുള്ളത് ഇവന്റെ ഉള്ളിൽ ആണ് ഈ വാങ്ങിനെ കണ്ടപാട് തന്നെ മന്ത്രവാദി കയ്യിൽ ഉണ്ടായിരുന്ന ഗൺ വെച്ച് അവനെ ഷൂട്ട് ചെയ്യുന്നുണ്ട് എന്നാൽ വാങ്ങിന്റെ കയ്യിൽ ചെറിയൊരു എന്താ പറയാ ഒരു പ്രതിമ ഒരു പാവ ഉണ്ടായിരുന്നു ആ പാവയുടെ കഴുത്ത്
പിടിച്ചു ഞെക്കിയതും ഈ മന്ത്രവാദിയുടെ കഴുത്ത് ഞെങ്ങി പോവുകയാണ് ശ്വാസം കിട്ടാതെ അയാൾ അങ്ങനെ പിടയുന്ന സമയത്ത് ഗണ്ണുമായിട്ട് അങ്ങോട്ടേക്ക് യാക്ക് വരുകയാണ് യാക്ക് പറയുകയാണ് മര്യാദയ്ക്ക് മര്യാദയ്ക്ക് നിർത്തിക്കോ നിന്റെ ഈ പരിപാടി ഇല്ലെങ്കിൽ ഇവിടെ വെച്ച് ഞാൻ നിന്നെ വെട്ടിവെച്ച് പൊളിച്ചു കളയും സത്യം പറ അവൾ എവിടെ ആ ചുടല യക്ഷി ഞങ്ങൾക്കറിയാം നിന്റെ ഉള്ളിലാണ് അവൾ ഉള്ളതെന്ന് ഈ സമയത്ത് വാങ്ങ് പറയുകയാണ് ഏയ് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്റെ ഉള്ളിൽ ഉള്ളിൽ അവളില്ല പക്ഷേ അവളുടെ ഒരു ശക്തി എന്റെ ഉള്ളിലുണ്ട് അവളുടെ നാവ് മുറിച്ച് ആ നാവ് അവൾ എന്റെ ഉള്ളിലേക്ക് തന്നിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ വർഷങ്ങളായിട്ട് ഞാൻ ഇങ്ങനെ ജീവിച്ചു ജീവിച്ചു തീർക്കുകയാണ് ഈ ജീവിതത്തോട് എനിക്ക് തന്നെ വെറുപ്പ് തോന്നി അതുപോലെ ഞാൻ കാരണം കൂടിയാണല്ലോ ഒരുപാട് ആൾക്കാർ മരിച്ചുപോകുന്നത് ആ കുറ്റബോധം ഉള്ളിലുണ്ട് എന്നൊക്കെ കരുതിയിട്ട് മരിച്ചു കളയാം എന്ന്
നോക്കിയാൽ എന്നെക്കൊണ്ട് അതിനു പറ്റില്ല അവൾ അതിന് സമ്മതിക്കില്ല അതുകൊണ്ടാണ് ആ ചുടലക്ഷി അവളുടെ കണ്ണിൽ നിന്ന് മറഞ്ഞിരുന്ന് ഞാൻ ഇവിടെ വന്ന് ഒളിച്ചിരിക്കുന്നത് ഓ അപ്പൊ നിനക്ക് അവളോട് അത്ര ദേഷ്യം ഉണ്ടെങ്കിൽ അവളെ ഇല്ലാതാക്കാനുള്ള എന്തെങ്കിലും ഒരു വഴി നിനക്ക് നോക്കിക്കൂടായിരുന്നു എന്ന് യാക്ക് ഇപ്പോൾ വാങ്ങിനോട് ചോദിക്കുകയാണ് അപ്പൊ വാങ്ങ് പറഞ്ഞു ആരാ പറഞ്ഞേ ഞാൻ അത് ചെയ്തിട്ടില്ല എന്ന് അവളെ നശിപ്പിക്കാനുള്ള ചില ക്രിയകൾ ഞാൻ ചെയ്തിട്ടുണ്ടായിരുന്നു ഒരു കുടിൽ കെട്ടി എന്റെ വീട്ടിൽ വച്ച് ആ വീടിനെയാണ് ദാ ഈ നിൽക്കുന്ന ലൂച്ചയും ലൂച്ചയുടെ ആ കുടുംബക്കാരും കൂടെ അന്ന് കത്തിച്ച് ഇല്ലാതാക്കിയത് സത്യം പറഞ്ഞാൽ ആ നാട്ടുകാരെ രക്ഷപ്പെടുത്താൻ തന്നെയാണ് ഞാൻ അവിടെ പോയി കൂടിയത് എന്നാൽ ഞാനാണ് അവരുടെ ശത്രു എന്ന് കരുതിയിട്ട് അവരെന്നെ അവിടുന്ന് ഓടിപ്പിച്ചു അതുകൊണ്ട് തന്നെ പിന്നീട് അവളെ എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല ഈ സമയത്ത്
ഇയാൾക്ക് വീണ്ടും ഒരു കാര്യം ചോദിക്കുന്നുണ്ട് അവൾക്ക് ഇത്രയും ശക്തി ഉണ്ടെങ്കിൽ ഇവിടെ ഒളിച്ചിരിക്കുന്ന നിന്നെ എന്തുകൊണ്ട് അവൾ കണ്ടുപിടിക്കുന്നില്ല അപ്പൊ വാങ്ങ് ഒരു കാര്യം കാണിച്ചു കൊടുക്കുകയാണ് അവന്റെ കയ്യിൽ കെട്ടിവെച്ച ഒരു ചരട് ആ ചരട് ഒരു മാന്ത്രിക ചരടാണ് അത് ഉള്ളതുകൊണ്ട് മാത്രമാണ് ഇവിടെ ഒളിച്ചിരിക്കുന്ന വാങ്ങിനെ ചുടലക്ഷി കാണാത്തത് അതുപോലെതന്നെ അവളുടെ ശക്തിയായിട്ടുള്ള ആ ഒരു നാക്ക് അത് എന്റെ ശരീരത്തിന്റെ ഉള്ളിലാണ് ആ നാക്ക് എന്റെ ഉള്ളിലേക്ക് ഇട്ടു തന്നതും അവൾ തന്നെയാണ് അതോടുകൂടിയിട്ട് എന്റെ ശരീരത്തെ പൂർണമായിട്ടും കൺട്രോൾ ചെയ്ത് പൂർണ്ണ ശക്തി അവൾക്ക് നേടാം എന്ന് കരുതിയിട്ടാണ് പക്ഷേ അതിനു മുന്നേ ഞാൻ ഒളിച്ചോടി അവളിൽ നിന്ന് ഞാൻ രക്ഷപ്പെട്ടുപോയി അതുപോലെതന്നെ ഈ നാക്ക് എന്റെ ഉള്ളിൽ നിന്നും അവൾക്ക് കിട്ടിക്കഴിഞ്ഞാൽ ഒരിക്കലും പിന്നീട് അവളെ തടുക്കാൻ പറ്റാത്ത അത്രയും ശക്തിയുള്ള ഒരു പ്രേതമായിട്ട് ഒരു പിശാചായിട്ട് അവൾ മാറും ഇതിങ്ങനെ
വാങ്ങ് പറയുന്ന അതേ നിമിഷം തന്നെ ലൂച്ച ഉണ്ടല്ലോ കയ്യിൽ ഉണ്ടായിരുന്ന വാൾ ഉപയോഗിച്ച് വാങ്ങിന്റെ കൈ വെട്ടി മുറിച്ചു കളയുകയാണ് ആ കയ്യിലാണ് ആ ഒരു ഏലസ് ഉണ്ടായിരുന്നത് പിന്നീട് ലൂച്ച അവന്റെ യഥാർത്ഥ മുഖം കാണിക്കുകയാണ് നീ എവിടെയാ ചുടല യക്ഷി നീ പറഞ്ഞതുപോലെ തന്നെ നിനക്ക് വേണ്ടി വാങ്ങിനെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് അവന്റെ കയ്യിൽ ഏലസ് ഞാൻ പറിച്ചു കളഞ്ഞു എത്രയും പെട്ടെന്ന് നീ ഇങ്ങോട്ടേക്ക് വാ നീ പറഞ്ഞതുപോലെ ഞാൻ ചെയ്തു എന്ന് പറയുകയാണ് ഇത് കേട്ടപ്പോൾ യാതെ ഞെട്ടിപ്പോവുകയാണ് നീ എന്താ ഈ ചെയ്തെന്ന് ലൂച്ചയോട് ചോദിച്ചപ്പോൾ പല വർഷങ്ങളായിട്ട് ലൂച്ചയുടെ കുടുംബത്തിലെ ഓരോ ആൾക്കാരെയും ചുടലക്ഷി വന്നിട്ട് കൊല്ലുന്നുണ്ട് അതിൽ നിന്നും ആ കുടുംബത്തിന് ഒരു മോചനം ലഭിക്കാനായിട്ട് ചുടലക്ഷയുമായിട്ട് ഈ ലൂച്ച ഒരു ഡീൽ ഉണ്ടാക്കി അതായത് കാട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന വാങ്ങിനെ കണ്ടുപിടിച്ചു തരുകയാണെങ്കിൽ അവന്റെ കുടുംബത്തിലുള്ള ആരെയും ഒന്നും ചെയ്യില്ല
എന്ന് അപ്പൊ ആ ഒരു ഡീൽ പ്രകാരമാണ് ലൂച്ച ഇങ്ങനെയൊക്കെ ചെയ്തത് സത്യം മനസ്സിലാക്കിയപ്പോൾ യാക്ക് ഞെട്ടിപ്പോവുകയാണ് അതുപോലെതന്നെ അവിടുത്തെ അന്തരീക്ഷം ആകെ മാറുകയാണ് ഒരുമാതിരി ഒരു ഇരുട്ട് മൂടുന്നുണ്ട് അങ്ങനെ അവര് നോക്കി നിൽക്കെ വാങ്ങിനരികിലേക്ക് ചുടലേക്ഷി വന്നു നിൽക്കുകയാണ് അവന്റെ വായുടെ ഉള്ളിലേക്ക് കൈയിട്ട് അവളുടെ നാക്ക് അവൾ തിരിച്ചെടുക്കുകയാണ് ശക്തിയാർന്ന മന്ത്രമു ചിരിക്കാനായിട്ട് അവൾക്ക് ആ ഒരു നാക്ക് കൂടിയേ മതിയാവുകയുള്ളൂ അങ്ങനെ ആ നാക്ക് അവളുടെ ഉള്ളിലേക്ക് തന്നെ വെച്ച് ആദ്യം ചെയ്യുന്നത് അവളെ സഹായിച്ച ലൂച്ചയെ തന്നെ കൊല്ലുകയാണ് അല്ലാതെ ഈ ചുടലേക്ഷയിൽ നിന്നൊക്കെ ന്യായം പ്രതീക്ഷിക്കാൻ പറ്റുമോ പെട്ടെന്ന് തന്നെ ഇയാൾക്ക് അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഗൺ വെച്ച് ചുടലേക്ഷയെ ഷൂട്ട് ചെയ്യുന്നുണ്ടെങ്കിലും അവൾക്ക് ഒന്നും സംഭവിക്കുന്നില്ല പിന്നീട് അവൻ നോക്കുമ്പോൾ ആ ഗണ്ണിന്റെ കൺട്രോൾ അവന്റെ കയ്യിൽ കിട്ടുന്നില്ല അവന്റെ കൈ തന്നെ അവന്റെ നെഞ്ചിലേക്ക് വെച്ച് ഗൺ പൊട്ടിക്കുകയാണ് ബുള്ളറ്റ്
അവന്റെ നെഞ്ചിൽ കയറി അങ്ങനെ പിടഞ്ഞു കൊണ്ടിരിക്കുന്ന യാക്കിൻ അരികിലേക്ക് വന്നിട്ട് പറയുകയാണ് നീ ഇത്രയും കഷ്ടപ്പെട്ടത് നിന്റെ കുടുംബത്തിൽ ഓരോരുത്തരെയും രക്ഷപ്പെടുത്താൻ അല്ലേ എന്നാൽ നീ നോക്കിക്കോ നിന്റെ കുടുംബത്തിലെ ഓരോ ആൾക്കാരെയും ഞാൻ ഇല്ലാതാക്കാൻ പോവുകയാണ് ഓരോരുത്തരെയും ആയിട്ടും നിന്റെ കുഞ്ഞ് അനിയത്തി ഉണ്ടല്ലോ നീന അവളെ വരെ ഞാൻ കൊന്നു തിന്നാൻ പോവുകയാണ് ഇത് കേട്ട് മരിക്കാൻ കിടക്കുന്ന യാക്കിന് സഹിക്കാൻ പറ്റുന്നില്ല കേട്ടോ ഇവിടെ സീൻ കട്ടായി അടുത്ത സീനിൽ കാണിക്കുന്നത് യാക്കിന്റെ ഫാമിലിയാണ് അവന്റെ സഹോദരി ഉണ്ടല്ലോ സയ അവളുടെ വിവാഹം ഇന്ന് നടക്കാൻ വേണ്ടി പോവുകയാണ് പക്ഷേ യാക്ക് വരും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ഇവരെല്ലാവരും ഉള്ളത് അവൻ വരാത്തതുകൊണ്ട് ഒരു സങ്കടമുണ്ട് കേട്ടോ പിന്നീട് എന്തോ ഒരു ആവശ്യത്തിനായിട്ട് യാക്കിന്റെ അമ്മയും മൂത്ത സഹോദരി ആയിട്ടുള്ള സയ പിന്നെ അനിയത്തി ആയിട്ടുള്ള നീന ഇവർ എന്തോ ഒരു ആവശ്യത്തിന് താഴേക്ക് പോകുന്ന
സമയത്ത് പെട്ടെന്ന് അവിടെ ഒരുമാതിരി ഒരു വല്ലാത്തൊരു ശബ്ദം ഒറ്റയടി ലൈറ്റ് എല്ലാം ഓഫ് ആവുകയാണ് ഇവരുടെ കാൽക്കീഴിൽ ഉണ്ടായിരുന്ന ടൈലുകൾ ഒക്കെ ഓട്ടോമാറ്റിക് ആയിട്ട് പൊട്ടാൻ തുടങ്ങുകയാണ് ഇത് കണ്ട് മൂന്നു പേരും അവിടുന്ന് തിരിഞ്ഞു ഓടുന്നുണ്ട് ആ സമയത്താണ് സയ്യ ഒരു കാര്യം കാണുന്നത് അവരുടെ പിന്നാലെ വന്നുകൊണ്ടിരിക്കുന്ന ആ ചുടല യക്ഷിയെ ഇവിടെ എന്താണ് സംഭവിച്ചത് ഇതുതന്നെ ആണുങ്ങൾ നിൽക്കുന്ന ആ ഒരു ഭാഗത്തും സംഭവിക്കുകയാണ് പെട്ടെന്ന് ലൈറ്റ് എല്ലാം ഓഫ് ആകുന്നുണ്ട് സാധനങ്ങൾ താഴേക്ക് വീണു പൊട്ടുന്നുണ്ട് എന്നാൽ അല്പനേരം കഴിഞ്ഞപ്പോൾ ലൈറ്റ് തിരിച്ചു വരുന്നുണ്ട് ആ സമയത്ത് ഇവരുടെയൊക്കെ അച്ഛൻ ഉണ്ടല്ലോ അയാളുടെ കയ്യിൽ എപ്പോഴും ഒരു മാന്ത്രിക ഗൺ ഉണ്ടാവുമല്ലോ അതെടുത്ത് ഷൂട്ട് ചെയ്യാൻ നോക്കുന്ന സമയത്ത് പെട്ടെന്ന് ആ മന്ത്രം വാദി ശക്തമായ ചില മന്ത്രങ്ങൾ ചൊല്ലുകയാണ് അവിടെ നിൽക്കുന്ന ഒരാൾക്ക് പോലും അനങ്ങാൻ കഴിയുന്നില്ല അങ്ങനെ ആ മന്ത്രവാദിയുടെ മാന്ത്രിക
വലയത്തിൽ പെട്ടുപോയാൽ രക്ഷപ്പെടാനായിട്ട് ഇയാൾക്ക് പണ്ട് കാണിച്ച ഒരു പരിപാടിയുണ്ട് തീയിൽ കൈ വെക്കുക അപ്പൊ അവരുടെ ശ്രദ്ധ മാറി കിട്ടും അതേ പരിപാടി തന്നെ ഇപ്പൊ നീന ചെയ്യുകയാണ് എന്നാൽ അതേസമയത്ത് അങ്ങോട്ടേക്ക് നീനയുടെ അമ്മയുടെ രൂപത്തിൽ ആ പിശാച് വന്ന് അവളെ വിളിച്ചുകൊണ്ട് മറ്റൊരു ഭാഗത്തേക്ക് പോവുകയാണ് ഇത് കണ്ട സമയത്ത് നീനയുടെ അമ്മ അവളുടെ പിറകാലത്ത് തന്നെ പോകുന്നുണ്ട് പക്ഷേ വഴിതെറ്റി മറ്റൊരു റൂമിലേക്ക് വരുകയാണ് മോളെ മോളെ എന്ന് വിളിച്ച് പിന്നാലെ പോകുന്നുണ്ടെങ്കിലും എത്തിയത് മറ്റൊരു സ്ഥലത്താണല്ലോ പെട്ടെന്ന് തന്നെ അവരുടെ മുന്നിലും ആ പിശാച് വന്നു നിന്ന് അവരുടെ തലയിൽ തൊട്ട് അവരെ കണ്ട്രോൾ ചെയ്യുകയാണ് ഇതേ നേരം തന്നെ യാക്കിന്റെ പെങ്ങൾ ഉണ്ടല്ലോ സയ്യ അവളെ കെട്ടാൻ പോകുന്ന ആ ഒരു പുതിയ ചെക്കൻ അവന്റെ ദേഹത്തു നിന്ന് ഈ പിശാച് കയറിയിട്ട് അവൻ വഴി ബാക്കിയുള്ളവരെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് ഇതേ നേരം
തന്നെ നീന അവളുടെ അമ്മയുടെ കൈ പിടിച്ച് മുന്നോട്ടേക്ക് പോവാണല്ലോ എന്നാൽ അവൾക്ക് അറിയില്ലായിരുന്നു അവളുടെ കൂടെയുള്ളത് അവളുടെ അമ്മയല്ല അതൊരു പിശാചാണെന്ന് എന്നാൽ യഥാർത്ഥത്തിൽ അതൊരു പിശാചാണോ എന്ന് ചോദിച്ചാൽ പിശാചും അല്ല കേട്ടോ ഒരു ദുർമന്ത്രവാദി ഈ കഥയുടെ ആദ്യ ഭാഗം കണ്ടവർക്ക് ആ ദുർമന്ത്രവാദിയെ പരിചയമുണ്ടാകും അതായത് ഇവരെല്ലാം കൂടി അതിനെ പിടിക്കാൻ ചെന്നപ്പോൾ അവൾ സ്വയം തലയിൽ ഒരു കമ്പെല്ലാം കുത്തി ചത്തുപോയി ആയിരുന്നു എന്നാൽ പൂർണമായിട്ടും ചത്തില്ല എന്ന് തോന്നുന്നു അവൾ തിരിച്ചു വന്നിരിക്കുകയാണ് അവളാണ് ഇപ്പോൾ നീനയെ കൊണ്ടുപോകുന്നത് എന്നാൽ ഒരു ഘട്ടത്തിൽ നീനക്ക് അത് മനസ്സിലായി അവൾ കയ്യിൽ ഉണ്ടായിരുന്ന കുട വെച്ച് അതിന്റെ കണ്ണിലേക്ക് ഒരൊറ്റ കുത്ത് കുത്തിയിട്ട് ഒരു റൂമിലേക്ക് പോയി ഒളിക്കുകയാണ് ആ നേരം അവളുടെ അരികിലേക്ക് അമ്മ വരുന്നുണ്ട് എന്നാൽ അവളുടെ അമ്മയുടെ ഉള്ളിലേക്ക് ശരിക്കും പാത കയറിക്കഴിഞ്ഞു ആ അമ്മ തന്നെ ഇപ്പോൾ മകളെ
കൊല്ലാൻ നോക്കുകയാണ് ഭായം കാരണം പാവം ചെറിയ പെണ്ണാണല്ലോ നീന ഓടാൻ ശ്രമിക്കുമ്പോൾ അവളുടെ രണ്ടു ഭാഗത്തായിട്ട് ഒരു ഭാഗത്ത് ആ ഒരു ദുർമന്ത്രവാദി മറുഭാഗത്ത് അവളുടെ അമ്മ തന്നെ പിശാച് കയറിയ അവളുടെ അമ്മ പിന്നീട് വലിയൊരു മഴു എടുത്തുകൊണ്ട് അവളെ കൊത്താൻ നോക്കുന്ന സമയത്ത് പെട്ടെന്ന് അങ്ങോട്ടേക്ക് അവളുടെ ഒരു ബ്രദർ വരുന്നുണ്ട് അവളെ രക്ഷപ്പെടുത്തുകയാണ് എന്നാൽ ആ ഒരു ബ്രദറിനെ തന്നെ ആ ആയുധം വെച്ച് വെട്ടാൻ നിൽക്കുമ്പോൾ പെട്ടെന്ന് ആരോ ഒരാൾ വന്നിട്ട് അതിൽ ഇറുക്കി പിടിക്കുന്നുണ്ട് നോക്കുമ്പോൾ അത് മറ്റാരും ആയിരുന്നില്ല നമ്മുടെ യാക്ക് തന്നെ യാക്ക് മാത്രമല്ല അവന്റെ കൂടെ ആ ഒരു മന്ത്രവാദി ഉണ്ടായിരുന്നു രണ്ടുപേരും ആ ആയുധം പിടിച്ച് അവന്റെ അമ്മയുടെ ദേഹത്ത് വെച്ച് അമർത്തുകയാണ് കാരണം അവരുടെ ദേഹത്ത് ഇപ്പൊ ആ ഒരു പിശാച് ഉണ്ടല്ലോ ഇപ്പൊ ആ ഒരു പിശാച് തന്നെ അവനെ നോക്കി ചോദിക്കുകയാണ് നിന്നെ
ഞാൻ കൊന്നതല്ലടാ പിന്നെ എങ്ങനെയാ നീ തിരിച്ചു വന്നത് ഈ സമയത്ത് ഒരു ഫ്ലാഷ്ബാക്ക് കാണിക്കുകയാണ് അതായത് ചുടലക്ഷരി അവനെ കൊന്ന് അവിടുന്ന് പോയ സമയത്ത് അപ്പൊ തന്നെ നമ്മുടെ മന്ത്രവാദിക്ക് ബോധം വരുകയാണ് ഇവര് വന്നു നോക്കുമ്പോൾ യാക്കിന്റെ ദേഹത്ത് ആ ഒരു ബുള്ളറ്റ് തട്ടിയെങ്കിലും അവന്റെ തൊലിയുടെ ഉള്ളിലേക്ക് ആ ബുള്ളറ്റ് പോയിട്ടില്ല അതിനു കാരണം ഈ ചുടലക്ഷ്യ കാരണം ഏറ്റവും കൂടുതൽ കഷ്ടപ്പാട് അനുഭവിച്ച ആ വാങ്ങ് തന്നെയായിരുന്നു വാങ്ങ് അവന്റെ ദിവ്യ ദൃഷ്ടിയിലൂടെ ഇങ്ങനെയെല്ലാം സംഭവിക്കാൻ പോകുന്നുണ്ട് എന്ന് മനസ്സിലാക്കിയിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ആ ഒരു പാവയുണ്ടല്ലോ ശരിക്കും അത് യാക്കിന് വേണ്ടിയിട്ടുണ്ടായിരുന്നു ആ പാവയിലൂടെ തന്നെ യാക്കിന്റെ തൊലിയെ അവൻ കട്ടിപ്പെടുത്തി അതായത് ആ ഒരു ബുള്ളറ്റ് കയറിയാലും അവന്റെ ശരീരം തുളച്ചു പോകില്ല തന്നെ ഒരുപാട് കാലം കഷ്ടപ്പെടുത്തിയ ചുടൽ ഇല്ലാതാക്കാൻ ആയിട്ടുള്ള മാർഗം അവൻ നേരത്തെ തന്നെ
കണ്ടുവെച്ചായിരുന്നു സോ അതങ്ങനെ ചെയ്തത് കൊണ്ടാണ് യാക്ക് ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് അങ്ങനെയാണ് യാക്ക് ഇങ്ങോട്ടേക്ക് തിരിച്ചു വന്നതും എന്തായാലും ഇപ്പൊ അവന്റെ അമ്മയുടെ ഉള്ളിൽ നിന്നും ആ ചുടല യക്ഷി പുറത്തേക്ക് വരുന്നുണ്ട് എന്നാൽ ഇത്തവണ യക്ഷി പോയി പിടിക്കുന്നത് അവന്റെ സഹോദരി ഉണ്ടല്ലോ സെയ ആണ് അവളുടെ ഒരു പല്ല് പറിച്ച് ആ പല്ല് തന്നെ ഈ ഒരു യക്ഷി വിഴുങ്ങാൻ പോവുകയാണ് അങ്ങനെ വിഴുങ്ങി കഴിഞ്ഞാൽ സെയ പൂർണമായിട്ടും പിശാചിന്റെ അടിമയായി പോകും അതുപോലെതന്നെ അതിക്രൂരമായിട്ട് അവൾ മരണപ്പെടുകയും ചെയ്യും എന്നാൽ അത് നടക്കാതെ അതിനെ തടുക്കുകയാണ് ഇപ്പോൾ യാക്ക് എന്നാൽ ചുറ്റും നോക്കുമ്പോൾ അതായത് ഈ യക്ഷി ചുറ്റും നോക്കുമ്പോൾ യാക്കിനെ കാണാൻ കഴിയുന്നില്ല അദൃശ്യനായ നിന്നുകൊണ്ട് തന്നെയാണ് യാക്ക് ഇപ്പോൾ ഈ ചുടൽ യക്ഷിയെ തടുക്കുന്നത് എന്തുകൊണ്ടാണ് യാക്ക് ആ യക്ഷയുടെ കണ്ണുകൾക്ക് അദൃശ്യനായി മാറിയത് അതിന് കാരണക്കാരൻ കാട്ടിലുണ്ടായിരുന്ന വാങ്ങ് തന്നെയാണ് വാങ്ങിന്റെ
കയ്യിൽ ഉണ്ടായിരുന്ന ഒരു ഏലസ് ഉണ്ടല്ലോ അത് യാക്കിന് വാങ്ങ് കൊടുത്തു മരിക്കുന്നതിന് മുന്നേ ആയിട്ട് അതുപോലെതന്നെ എങ്ങനെ അവളെ ഇല്ലാതാക്കണം എന്നുള്ള ആ ഒരു രഹസ്യം കൂടെ വാങ്ങ് യാക്കിനോട് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു എന്നാൽ അദൃശ്യനായി നിൽക്കുന്ന യാക്കിനെ പുറത്തേക്ക് കൊണ്ടുവരാനായിട്ട് ചുടലേക്ഷി ഒരു വഴി കാണുകയാണ് അതായത് സെയുടെ കഴുത്തിന് പിടിച്ച് അവളെ താഴേക്ക് എറിയുമെന്ന് പറയുകയാണ് വളരെ ചുരുങ്ങിയ സമയം മാത്രമേ യാക്കിന് കൊടുത്തുള്ളൂ അതിനു മുന്നേ ഏല സൂരാൻ വേണ്ടി അവനോട് പറയുകയാണ് അങ്ങനെ അനിയത്തിയുടെ ജീവൻ രക്ഷിക്കാനായിട്ട് ഇയാൾക്ക് കയ്യിൽ ഉണ്ടായിരുന്ന ഏലസ് ഊരുകയാണ് അതുകൊണ്ട് തന്നെ യക്ഷിക്ക് അവനെ പൂർണമായിട്ടും കാണാൻ കഴിയുന്നുണ്ട് അതുപോലെതന്നെ അവൻ ഊരി താഴെയിട്ട ആ ഒരു ഏലസും നേരെ അങ്ങോട്ടേക്ക് ഈ യക്ഷി പോവുകയാണ് കാരണം ഇത് വെച്ചാണല്ലോ ഇവർ കളിക്കുന്നത് അത് നശിപ്പിക്കാൻ നോക്കുന്ന അതേ നേരം തന്നെ മന്ത്രവാദി കയ്യിൽ ഉണ്ടായിരുന്ന ഗൺ വെച്ച്
അവൾക്ക് നേരെ ഷൂട്ട് ചെയ്യുകയാണ് അവളുടെ ശ്രദ്ധ ഇപ്പോൾ ആർക്ക് നേരെയായി മന്ത്രവാദിക്ക് നേരെ ആയില്ലേ മന്ത്രവാദി അവൾ പിടിക്കാൻ വരുന്ന അതേ നേരം തന്നെ യാക്ക് ഒരു കത്തിയുമായിട്ട് അവൾക്ക് നേരെ ചാടി വീഴുകയാണ് എന്നാൽ അവളുടെ മുന്നിലേക്ക് യാക്കിനെ എങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും അവന്റെ കഴുത്ത് പിടിച്ച് ഞെക്കി അവന്റെ വയറ്റത്ത് കൈവെച്ച് അവിടെ വച്ച് ഇങ്ങനെ തിരിക്കുകയാണ് വേദന കൊണ്ട് യാക്ക് അലറി കരയുന്നുണ്ട് ആ നേരത്ത് ചുടലക്ഷി പറയുകയാണ് നീയൊക്കെ എന്താ വിചാരിച്ചത് എന്നെ നശിപ്പിക്കാൻ പറ്റുമെന്നോ നിനക്കെല്ലാം വേണ്ടത് എന്റെ നാക്കല്ലേ അതൊന്നും തൊടാൻ പോലും നിനക്കൊന്നും പറ്റില്ല എന്ന് എന്നാൽ ആ സമയത്ത് യാക്ക് ചിരിക്കുന്നുണ്ട് കേട്ടോ അതോടൊപ്പം തന്നെ ഈ യക്ഷിയുടെ നാക്ക് അവൾ പോലും അറിയാതെ പുറത്തേക്ക് അങ്ങനെ നീണ്ടു നീണ്ടു വരികയാണ് അതെങ്ങനെയാ സംഭവിച്ചത് യാക്കിന്റെ കയ്യിൽ നിന്ന് വീണുപോയ ആ ഒരു ഏലസ് നമ്മുടെ സെയ
അവളുടെ കയ്യിൽ ഇട്ടു ഇപ്പൊ സയെ ഈ യക്ഷിക്ക് കാണാൻ പറ്റുന്നില്ല അവളിങ്ങനെ സംസാരിക്കുമ്പോൾ അവളുടെ നാക്കിന് കേറി സെയ പിടിച്ചു അത് പുറത്തേക്ക് വലിച്ചെടുക്കുകയാണ് ഇതാണ് കറക്റ്റ് ഒറ്റ സമയം ഇയാൾക്ക് കയ്യിൽ ഉണ്ടായിരുന്ന കത്തി വെച്ച ഒരൊറ്റ വെട്ടലാണ് കേട്ടോ നീണ്ട നാക്ക് അത് അറ്റു വീഴുന്നുണ്ട് അലറി വിളിച്ചുകൊണ്ട് ഈ ചുടൽ യക്ഷി പിറകിലേക്ക് തെറിച്ചങ്ങോട്ട് വീഴുകയാണ് ഇതാണ് അവസരം ഇയാൾക്ക് അവന്റെ ഉള്ളിൽ എല്ലാ ദേഷ്യവും പുറത്തേക്ക് എടുക്കുകയാണ് കത്തിയും കയ്യും എല്ലാം വെച്ച് അവൾക്കിട്ട് നന്നായിട്ട് വെട്ടിക്കൊണ്ടിരിക്കുകയാണ് ഇതേ നേരം തന്നെ അറ്റുപോയ ആ ഒരു നാക്കിലേക്ക് മാന്ത്രിക കത്തി കൊണ്ട് ആ ഒരു മന്ത്രവാദി വന്ന് അതിനെ കുത്തി അതിനെ പൂർണമായിട്ടും ഇല്ലാതാക്കുകയാണ് തീർന്നു ചൊടിലക്ഷയുടെ കാര്യം തീർന്നു ഇപ്പൊ അവളുടെ ആ ഒരു മുടിക്കുത്ത് പിടിച്ചിട്ട് പറയുകയാണ് എത്ര നാളായി നിന്നെ ഇതുപോലെ കിട്ടാൻ ഞാൻ കാത്തിരിക്കാം എന്നറിയോ അവളുടെ ആ
ഒരു മുഖത്ത് നോക്കി ഈ തോക്കുണ്ടല്ലോ അതിന്റെ മറുഭാഗം വെച്ച് നാലഞ്ച് കുത്തലാണ് അവളിങ്ങനെ കാറി കരയുന്നുണ്ട് ഈ സിനിമയുടെ രണ്ടു ഭാഗം കണ്ടവർക്ക് ഈ സീന് ഭയങ്കരമായിട്ടുള്ള ഒരു സാറ്റിസ്ഫാക്ഷൻ കൊടുക്കും കാരണം ഈ കുടുംബത്തിന് ഇവൾ അത്രത്തോളം കഷ്ടപ്പെടുത്തിയിട്ടുണ്ട് അതിനെല്ലാത്തിനും കണക്ക് ചേർത്ത് ഇയാൾക്ക് അങ്ങോട്ട് കൊടുക്കുകയാണ് കേട്ടോ അടിച്ചടിച്ച് അടിച്ച് അവളുടെ തല പൊളിച്ചു കളയുന്നുണ്ട് അങ്ങനെ അവസാനം പൂർണമായിട്ടും ആ ചുടലക്ഷി നശിച്ചില്ലാതായി പോവുകയാണ് അതോടൊപ്പം തന്നെ അവൾ കൊന്ന മനുഷ്യരുടെ ആത്മാക്കൾ ആ ആത്മാക്കൾക്ക് മുഴുവനും ശാന്തി ലഭിക്കുകയാണ് ആ കൂട്ടത്തിൽ ഒരാൾ ഉണ്ടായിരുന്നു നമ്മുടെ യാക്കിനും അവന്റെ കുടുംബത്തിനും ഏറ്റവും പ്രിയപ്പെട്ട അവരുടെ സഹോദരി ആമി ഈ ആമിയെ കൊന്നതിന്റെ പേരിലാണ് ചുടലക്ഷയെ വേട്ടയാടാനായിട്ട് ഇയാൾക്ക് ഇറങ്ങിയത് തന്നെ എന്തായാലും ആമിയുടെ ആത്മാവ് ഇപ്പോൾ സ്വതന്ത്രയായി എല്ലാവരെയും നോക്കിയിട്ട് അവൾ യാത്ര പറയുന്നുണ്ട് ഈ ചെയ്തതിനൊക്കെ ഒരുപാട് നന്ദി ആത്മാവായിട്ട് കൂടി അവളെ
ഒരുപാട് കഷ്ടപ്പെടുത്തുകയായിരുന്നു ഈ ചുടലേക്ഷി എന്തായാലും ആമിയെ പോലെ തന്നെ ഒരുപാട് ആത്മാക്കൾ ഇവിടെ വച്ച് സ്വതന്ത്രയാവുകയാണ് എല്ലാവരോടും യാത്ര പറഞ്ഞ് ആമിയും അവിടുന്ന് പോവുകയാണ് ഇതിനുശേഷം ഇയാൾക്ക് അവന്റെ അനിയന്മാരെയും അനിയത്തിമാരെയും എല്ലാം ചേർത്ത് പിടിച്ച് തന്റെ കുടുംബത്തോടൊപ്പം ഇനിയുള്ള കാലമെങ്കിലും സന്തോഷത്തോടെ ജീവിക്കാലോ ആ ഒരു ആശ്വാസത്തിലാണ് അവൻ ഇപ്പോൾ അതുപോലെതന്നെ എല്ലാം ചെയ്യാനായിട്ട് കൂടുന്ന ആ മന്ത്രവാദിയോടും അവൻ നന്ദി പറയുന്നുണ്ട് ഇത്രയും കാണിച്ചുകൊണ്ട് സിനിമ ഇവിടെ തീരുകയാണ് സിനിമ നിങ്ങൾക്ക് ഇഷ്ടമായോ ഇതുപോലെയുള്ള പ്രേതകഥകൾ നിങ്ങൾക്ക് വേണമെങ്കിൽ തീർച്ചയായിട്ടും കമന്റ് ബോക്സിൽ പറയുക ഞാൻ തീർച്ചയായിട്ടും ഇങ്ങനെയുള്ള കഥകൾ കൊണ്ടുവരും അപ്പൊ അടുത്ത വീഡിയോയിൽ നമുക്ക് വീണ്ടും കാണാം ഓക്കേ ബൈ