ഏത് ഒന്നാം കൃതി ബഹുപദത്തിന്റെയും ചിത്രരൂപം ഒരു നേർവര ആയിരിക്കും എന്ന് നാം കണ്ടു ഒരു വര വരയ്ക്കാൻ രണ്ട് ബിന്ദുക്കൾ മതിയാകുമല്ലോ എക്സ് ആയി ഏതെങ്കിലും രണ്ട് സംഖ്യകൾ എടുത്തുകൊണ്ട് ഈ രണ്ട് ബിന്ദുക്കൾ കണ്ടെത്താം ഉദാഹരണമായി പി ഓഫ് എക്സ് സമം എക്സ് പ്ലസ് ഒന്ന് എന്ന ബഹുപദം നോക്കാം എക്സ് പൂജ്യം ആകുമ്പോൾ പി ഓഫ് എക്സ് ഒന്നായിരിക്കും അപ്പോൾ വിലങ്ങിനയുള്ള വരയിലെ പൂജ്യത്തിൽ നിന്ന് ഒരു യൂണിറ്റ് ലംബത്തിൽ ഒന്നാമത്തെ ബിന്ദു അടയാളപ്പെടുത്താം എക്സ് ഒന്നാകുമ്പോൾ പി ഓഫ് എക്സ് രണ്ടാണ് വിലങ്ങനയുള്ള വരയിലെ ഒന്നിൽ നിന്ന് രണ്ട് യൂണിറ്റ് ലംബദൂരത്തിൽ രണ്ടാമത്തെ ബിന്ദു അടയാളപ്പെടുത്താം ഈ അകലം രണ്ട് യൂണിറ്റ് ആണ് ഇതിലൂടെ വിലങ്ങിനെയുള്ള വരയ്ക്ക് സമാന്തരമായി ഒരു വര വരയ്ക്കാം ഈ വരയിലെ ഓരോ ബിന്ദുവും വിലങ്ങിനയുള്ള വരയിൽ നിന്ന് രണ്ട് യൂണിറ്റ് ലംബദൂരത്തിലാണ് ഇനി വിലങ്ങിനെയുള്ള വരയിലെ ഒന്നിൽ നിന്ന് ഒരു
ലംബം വരയ്ക്കാം ഇത് രണ്ട് യൂണിറ്റ് ലംബദൂരമാണ് അതിനാൽ ഇവ രണ്ടും ചേരുന്ന ബിന്ദുവാണ് നമുക്ക് വേണ്ട രണ്ടാമത്തെ ബിന്ദു ഈ രണ്ടു ബിന്ദുക്കളെയും ചേർത്ത് ഒരു വര വരച്ചാൽ പി ഓഫ് എക്സ് സമം എക്സ് പ്ലസ് ഒന്ന് എന്ന ബഹുപദത്തിന്റെ ചിത്രരൂപം കിട്ടും ഇനി ചിത്രരൂപത്തിൽ നിന്ന് ബഹുപദം കണ്ടെത്തുന്നത് എങ്ങനെ എന്ന് നോക്കാം ഒരു ബഹുപദത്തിന്റെ ചിത്രരൂപം തന്നിട്ടുണ്ട് ബഹുപദം p ഓഫ് എക്സ് = ax + b ആണെന്ന് കരുതാം പി ഓഫ് പൂജ്യം എന്നത് വില എങ്ങനെയുള്ള വരയിലെ പൂജ്യത്തിൽ നിന്ന് ഈ വരയിലേക്കുള്ള ലംബദൂരമാണ് അത് ഒന്നാണ് അതായത് പി ഓഫ് പൂജ്യം എന്നത് ഒന്നാണ് അതായത് പി ഓഫ് എക്സിൽ എക്സിന് പൂജ്യം നൽകിയാൽ ഒന്ന് എന്ന് കിട്ടും മറ്റൊരു തരത്തിൽ പറഞ്ഞാൽ എ ഗുണിക്കണം പൂജ്യം പ്ലസ് ബി സമം ഒന്നാണ് അഥവാ ബി സമം ഒന്ന് എന്ന്
കിട്ടും ഇതുപോലെ പി ഓഫ് ഒന്ന് എന്നത് ഒന്നിൽ നിന്ന് ഈ വരയിലേക്കുള്ള ലംബദൂരമാണ് അത് നാലാണ് എക്സിന് ഒന്ന് എന്ന് നൽകിയാൽ എ ഗുണിക്കണം 1 + b = 4 എന്ന് കിട്ടും അതായത് എ പ്ലസ് ബി = 4 ആണ് എ പ്ലസ് ബി = 4 ആണ് ബി ഒന്നാണെന്ന് കിട്ടിയിട്ടുണ്ട് അതിനാൽ എ യുടെ വില മൂന്നായിരിക്കും ഈ വിലകൾ നൽകിയാൽ പി ഓഫ് എക്സ് സമം 3x പ്ലസ് ഒന്ന് എന്ന് കിട്ടും ഇതുപോലെ ഒരു ബഹുപദത്തിന്റെ ചിത്രരൂപം വരയ്ക്കാനും തിരിച്ച് ഒരു ബഹുപദത്തിന്റെ ചിത്രരൂപം കിട്ടിയാൽ അതിൽ നിന്നും ബഹുപദത്തെ കണ്ടെത്താനും കഴിയുമല്ലോ