പി ഓഫ് എക്സ് സമം 2x + 1 എന്ന ഭൂപദം പരിഗണിക്കാം എക്സ് പൂജ്യം ആകുമ്പോൾ പി ഓഫ് എക്സിന്റെ വില എന്തായിരിക്കും രണ്ട് ഗുണിക്കണം പൂജ്യം പ്ലസ് ഒന്ന് അഥവാ ഒന്ന് അല്ലേ അതായത് പി ഓഫ് പൂജ്യം എന്നത് ഒന്നാണ് ഇതുപോലെ പി ഓഫ് ഒന്ന് എന്നത് രണ്ട് ഗുണിക്കണം ഒന്ന് പ്ലസ് ഒന്ന് അഥവാ മൂന്നായിരിക്കും പി ഓഫ് രണ്ട് എന്നത് അഞ്ചും പി ഓഫ് മൂന്ന് എന്നത് ഏഴും പി ഓഫ് നാല് എന്നത് ഒൻപതും ആണെന്ന് കാണാം പി ഓഫ് പൂജ്യം ഒന്നാണ് വില ഇങ്ങനെയുള്ള വരയിലെ പൂജ്യത്തിൽ നിന്ന് ഒരു യൂണിറ്റ് ഉയരമുള്ള ഒരു ലംബം വരയ്ക്കാം പി ഓഫ് ഒന്ന് മൂന്നാണ് വില ഇങ്ങനെയുള്ള വരയിലെ ഒന്നിൽ നിന്ന് മൂന്ന് യൂണിറ്റ് ഉയരമുള്ള മറ്റൊരു ലംബം വരയ്ക്കാം ഇതുപോലെ പി ഓഫ് രണ്ട് അഞ്ചും പി ഓഫ് മൂന്ന് ഏഴും
പി ഓഫ് നാല് ഒൻപതും ആണ് രണ്ടിൽ നിന്നും അഞ്ച് യൂണിറ്റ് ഉയരമുള്ള ഒരു ലംബവും മൂന്നിൽ നിന്ന് ഏഴ് യൂണിറ്റ് ഉയരമുള്ള ഒരു ലംബവും നാലിൽ നിന്ന് ഒൻപത് യൂണിറ്റ് ഉയരമുള്ള ഒരു ലംബവും വരയ്ക്കാം ഇനി ലംബങ്ങളുടെ മുകളിലെ അറ്റങ്ങൾ ചേർത്ത് വരയ്ക്കാം അവയെല്ലാം ഒരേ നേർരേഖയിൽ ആണെന്ന് കാണാം എക്സ് ആയി മറ്റു സംഖ്യകൾ എടുത്ത് എടുത്താലും പി ഓഫ് എക്സ് എന്ന ഉയരത്തിൽ വരയ്ക്കുന്ന ലംബത്തിന്റെ അറ്റം ഈ വരയിൽ തന്നെ ആയിരിക്കുമോ ഉദാഹരണമായി എക്സ് സമം 1/2 എന്ന് എടുക്കാം പി ഓഫ് എക്സ് എന്തായിരിക്കും രണ്ട് ഗുണിക്കണം 1/2 പ്ലസ് ഒന്ന് അഥവാ രണ്ട് ഇനി വില ഇങ്ങനെയുള്ള വരയിൽ നിന്ന് രണ്ട് യൂണിറ്റ് നീളമുള്ള ഒരു വര വരയ്ക്കാം ഈ വരയെ നമുക്ക് ലംബമായി നിർത്തി നോക്കാം അത് രണ്ടാമത്തെ അറ്റം ഇതേ വരയിലാണെന്ന് കാണാം ഇതുപോലെ എക്സ് ആയി വ്യത്യസ്ത
സംഖ്യകൾ എടുത്ത് പരിശോധിച്ചു നോക്കൂ എക്സ് ഏത് സംഖ്യ ആയാലും പി ഓഫ് എക്സ് എന്ന ഉയരത്തിൽ വരയ്ക്കുന്ന ലംബത്തിന്റെ അറ്റം ഈ വരയിൽ തന്നെ ആയിരിക്കും ഈ വരയെ പി ഓഫ് എക്സ് = 2x+1 എന്ന ബഹുപദത്തിന്റെ ചിത്രരൂപം അഥവാ ഗ്രാഫ് എന്നാണ് പറയുന്നത് സാധാരണയായി ഇങ്ങനെ ചിത്രരൂപം വരയ്ക്കുമ്പോൾ ലംബങ്ങൾ വരയ്ക്കാതെ അവയുടെ അറ്റങ്ങൾ മാത്രം അടയാളപ്പെടുത്തി ചേർത്ത് വരയ്ക്കാറാണ് പതിവ് ഇതുപോലെ ഏത് ഒന്നാം കൃതി ബഹുപദത്തിന്റെയും ചിത്രരൂപം നേർവരെയാണെന്ന് കാണാം